വീണ്ടും നിപ? കണ്ണൂരില്‍ രണ്ടുപേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിപയെന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്. ഇരുവരുടെയും സ്രവങ്ങള്‍ കോഴിക്കോട്ടേക്ക് പരിശോധനയ്ക്കും അയക്കും.
നിലവില്‍ ഇരുവരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്ന പിതാവ് പഴക്കച്ചവടം നടത്തുന്നയാളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കണ്ണൂര്‍ ജില്ല ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനകളില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
നിലവില്‍ പരിയാരം മെഡിക്കല്‍ കോളജിലും, ഇവരുടെ വീടിന്റെ പരിസരങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാസ്‌കും നിര്‍ബന്ധമാക്കി.
Two people are under surveillance in Kannur suspecting nipah virus
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."