HOME
DETAILS
MAL
വിദ്യാര്‍ഥിയെ ആളുമാറി മര്‍ദ്ദിച്ച എ.എസ്.ഐ ജോയ് തോമസിനെ സ്ഥലം മാറ്റി
Web Desk
August 23 2024 | 15:08 PM
പാലക്കാട്: പട്ടാമ്പിയില്‍ വിദ്യാര്‍ഥിയെ ആളുമാറി മര്‍ദ്ദിച്ച എ.എസ്.ഐ ജോയ് തോമസിനെ സ്ഥലം മാറ്റി. പറമ്പിക്കുളത്തേക്കാണ് സ്ഥലം മാറ്റിയത്. ജില്ല പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ആര്‍ മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അന്വേഷണ സംഘം കുട്ടിയുമായും, കുടുംബവുമായും സംസാരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ എ.എസ്.ഐയില്‍ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പൊലിസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് എ.എസ്.ഐയില്‍ നിന്നുണ്ടായതെന്ന് ഡി.വൈ.എസ്.പി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. പട്ടാമ്പി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ ചുമതലയായിരുന്നു എ.എസ്.ഐ ജോയ് തോമസിനുണ്ടായിരുന്നത്.
ASI Joy Thomas who assaulted the student has been transferred
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."