HOME
DETAILS

ഷൊര്‍ണൂര്‍ - മംഗളൂരു റെയില്‍പാത ചരക്കുഗതാഗത സാധ്യത കൂടും

  
Web Desk
August 24 2024 | 03:08 AM

 Faster Freight Trains on Shoranur-Mangalore Rail Line with Increased Load Capacity


പാലക്കാട്: ട്രെയിനുകളുടെ വേഗത  വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതും ചരക്കുതീവണ്ടികൾക്ക് അധികഭാരം കൊണ്ടുപോകാൻ സജ്ജീകരണങ്ങൾ ഒരുക്കിയതും പാലക്കാട് ഡിവിഷനിലെ ചരക്കുഗതാഗതത്തിൻ്റെ സാധ്യത വർധിപ്പിക്കുന്നു. പാലക്കാട് ഡിവിഷൻ പരിധിയിലെ മുഴുവൻ റെയിൽപാതകളിലും വൈദ്യുതീകരണം പൂർത്തിയായപ്പോഴുണ്ടായ നേട്ടം ഇതോടെ ഇരട്ടിയാകും.
വൈദ്യുതീകരണത്തിലൂടെ ഈ സാമ്പത്തികവർഷത്തിലെ ആദ്യ മൂന്നുമാസം പാലക്കാട് ഡിവിഷന് ചരക്കുനീക്കത്തിലൂടെ മാത്രം നേടിയത് 218 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ഇതേ സമയത്തേക്കാൾ 24 ശതമാനം അധികമാണിത്. ചരക്ക് തീവണ്ടികൾക്ക് അധികഭാരം കൊണ്ടുപോകാനാകുന്നതും ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ പാലക്കാട് ഡിവിഷനിലെ ചരക്കുഗതാഗതത്തിലെ വരുമാനം ഇരട്ടിയാകും. 

ചരക്കുവണ്ടിയിലെ ഓരോ വാഗണിലും അധികമായി എട്ട് ടൺ ഭാരംകൂടി കയറ്റാനാകും വിധത്തിലാണ് നിലവിൽ റെയിൽവേ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇതോടെ ചെന്നൈ മുതൽ മംഗലാപുരം വരെ ചരക്കുവണ്ടികൾക്ക് അധികഭാരവുമായി ഓടാനാവും. സുരക്ഷാ പരിശോധനകളുൾപ്പെടെ പൂർത്തിയായശേഷമാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 42 വാഗണുകളുള്ള ചരക്കുവണ്ടികൾക്ക് ശരാശരി മൂവായിരം ടൺ സാധനങ്ങളാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനാവുക. ഒരു വാഗണിൽ എട്ടു ടൺ കൂടി അധികമായി കയറ്റാനാവുന്നതോടെ ഒരു വണ്ടിയിൽ 336 ടൺ കൂടുതലായി കൊണ്ടുപോകാനാവും. 
ചെന്നൈയിൽനിന്നും മംഗളൂരുവിൽനിന്നും തിരുന്നാവായ, കല്ലായി തുടങ്ങിയ സംഭരണശാലകളിലേക്ക് നിലവിലുള്ളതിലും അധികം സാധനങ്ങൾ ഒരേസമയം എത്തിക്കാനാവുന്നത് വ്യാപാരമേഖലക്ക് ഏറെ ഗുണകരമാവും. റെയിൽവേക്കും അധിക വരുമാനം ലഭിക്കാൻ ഇത് വഴിയൊരുക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. 

ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽനിന്ന് 130 കിലോമീറ്ററാക്കി  ഉയർത്തുന്നതിനായി പാലക്കാട്‌ - മംഗളൂരു റെയിൽപാതയിലെ 250 വളവുകൾ നിവർത്താനുള്ള തുകയും റെയിൽവേ നീക്കിവച്ചിട്ടുണ്ട്. ഷൊർണൂർ - കോഴിക്കോട്, കോഴിക്കോട്‌ - കണ്ണൂർ, കണ്ണൂർ - മംഗളൂരു എന്നിങ്ങനെ സെക്ഷനുകളാക്കിയാണ് വളവുനിവർത്തുന്നത്. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ ട്രെയിനുകളുടെ വേഗത 130 കി. മീറ്ററായി ഉയർത്തുമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. ഘട്ടംഘട്ടമായി വേഗത 160 കിലോമീറ്റായി ഉയർത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ നേരത്തെ പറഞ്ഞിരുന്നു.

Shoranur-Mangalore rail line, Palakkad Division, freight trains, increased speed, load capacity, rail electrification, Chennai-Mangalore freight, rail revenue boost, Kerala rail upgrades, Indian Railways



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  15 days ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  15 days ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  15 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  15 days ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  15 days ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  15 days ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  15 days ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  15 days ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  15 days ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  15 days ago