HOME
DETAILS

അപ്രതീക്ഷിത തിരിച്ചടിയില്‍ പകച്ച് ഇസ്‌റാഈല്‍; ആക്രമിക്കുമെന്ന് ഹൂതികളും

  
August 26 2024 | 02:08 AM

unexpected-setback-israel-hezbollah-retaliation

ജറൂസലേം: ഇസ്‌റാഈലിന്റെ പതിവു ആക്രമണ രീതിക്ക് കനത്ത തിരിച്ചടിയുമായി ഹിസ്ബുല്ല രംഗത്തു വന്നതോടെ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹമാസും ഫലസ്തീന്‍ ജിഹാദും രംഗത്തു വന്നതിനുപിന്നാലെ തിരിച്ചടിയുമുണ്ടാകുമെന്ന് ഹൂതികളും അറിയിച്ചതോടെ സ്ഥിതി സ്‌ഫോടനാത്മകമാണ്.

ഗസ്സയിലും ലബനാനിലും എല്ലാ ദിവസവും ചെറുആക്രമണങ്ങള്‍ നടത്തി കുറച്ചുപേരെ കൊല്ലുക എന്നതായിരുന്നു ഇസ്‌റാഈലിന്റെ ആക്രമണ രീതി. രണ്ടു വര്‍ഷത്തോളം ഫലസ്തീനില്‍ ഈ രീതിയില്‍ ആക്രമണം തുടര്‍ന്ന ശേഷമാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് തിരിച്ചടിച്ചത്. ലബനാനിലും ദിവസവും ആക്രമണം നടത്തുകയെന്ന രീതിയിലാണ് ഇസ്‌റാഈല്‍ അവലംബിച്ചത്. ഇതിനാണ് അപ്രതീക്ഷിത കനത്ത തിരിച്ചടി നേരിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇസ്‌റാഈലിലേക്ക് 300 ലേറെ റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുല്ല കരുത്തുകാട്ടിയത്. ഇസ്‌റാഈല്‍ അധിനിവിഷ്ട പ്രദേശമായ ഗൊലാന്‍ കുന്നുകളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ നേരത്തെയും ഹിസ്ബുല്ല ആക്രമണം നടത്തിയിട്ടുണ്ട്.

ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ലബനാനില്‍ 100 യുദ്ധവിമാനങ്ങള്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തതായും 40 സൈറ്റുകളിലാണ് ആക്രമണം നടത്തിയതെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഇത്തരമൊരു ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

Following a significant setback from Hezbollah, Israel faces renewed conflict in the region. Hezbollah's support from Hamas and Palestinian Jihad has escalated tensions, with Hezbollah launching over 300 rockets into Israel. In response, Israel claims to have targeted 40 sites in Lebanon. The situation remains highly volatile.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago