സ്വീപ്പര്‍, ഫാര്‍മസിസ്റ്റ്, ഒ.ടി ടെക്‌നീഷ്യന്‍; താൽക്കാലിക സർക്കാർ ജോലികള്‍; വയനാട് ജില്ലയിലെ തൊഴിലവസരങ്ങള്‍; ഇന്റര്‍വ്യൂ മാത്രം
പാര്‍ട്ട് ടൈം സ്വീപ്പര്‍
പടിഞ്ഞാറത്തറ : പട്ടികജാതി വികസന വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത സംരംഭമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൊറ്റിയോട്ട്കുന്ന് ഹോമിയോപ്പതി ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ താല്‍ക്കാലികമായി നിയമിക്കുന്നു. കൊറ്റിയോട്ട്കുന്ന് സങ്കേതത്തില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുക.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ഓഫീസില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, കൊറ്റിയോട്ട്കുന്ന് സങ്കേതത്തില്‍ താമസിക്കുന്നയാള്‍ എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി എത്തണം.
ഫോണ്‍ : 04936 205949
ഫാര്‍മസിസ്റ്റ്
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 27 ന് രാവിലെ 11 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍ 04936 294370
ഒ.ടി ടെക്‌നീഷ്യന്‍
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഒ.ടി ടെക്‌നീഷനെ നിയമിക്കുന്നു. ഒ.ടി ടെക്‌നീഷനില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടാവണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി ഓഗസ്റ്റ് 29 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍04936 256229
sweeper pharmacist ot technician recruitment in wayanad through interview
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."