'ക്രിമിനല്‍ കേസെടുക്കണം'; രഞ്ജിത്തിനെതിരെ പൊലിസില്‍ പരാതി നല്‍കി ശ്രീലേഖ മിത്ര
തിരുവനന്തപുരം: ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നാരോപിച്ച് സംവിധായകന്‍ രഞ്ജിത്തിനെതിരേ പരാതി നല്‍കി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇമെയില്‍ മുഖേനെയാണ് പരാതി കൈമാറിയത്.
താന്‍ ഒരു കുറ്റകൃത്യമാണ് വെളിപ്പെടുത്തിയത്. സാധാരണ നിലയില്‍ കേസെടുക്കുന്നതിന് എഴുതി തയാറാക്കിയ പരാതിയുടെ ആവശ്യമില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശം. എന്നാല്‍ എഴുതി തയാറാക്കിയ പരാതിയില്ലാതെ കേസെടുക്കാന്‍ കഴയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും നടി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചെന്നും കടവന്ത്രയിലെ ഫഌറ്റില്‍വെച്ചാണ് അതിക്രമം ഉണ്ടായതെന്നുമാണ് പരാതിയിലുള്ളത്. നടന്ന വര്‍ഷം, നടന്ന സ്ഥലം, നടന്ന സംഭവം, രക്ഷപ്പെട്ട രീതി, ആരോടെല്ലാ കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം പരാതിയില്‍ തുടര്‍ നടപടികള്‍ എങ്ങനെയായിരിക്കണമെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ അറിയിച്ചു.
Sreelakha Mitra Files Complaint Against Ranjith Demands Criminal Case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."