ലൈംഗികാതിക്രമം നടന്‍ സിദ്ദിഖിനെതിരെ പരാതി നല്‍കി യുവനടി
നടന്‍ സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി പൊലീസില്‍ പരാതി നല്‍കി. ഡി ജി പിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്. പരാതി പ്രത്യേക സംഘത്തിന് കൈമാറും. 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ ആരോണം. തുടര്‍ന്ന് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് അമ്മക്ക് അയച്ച കത്തില്‍ പറയുന്നത്.
നടന്‍ സിദ്ദിഖില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കിയ യുവനടി, തനിക്കു മാത്രമല്ല പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
A young actress has lodged a complaint against actor Siddique, alleging sexual misconduct. This latest development comes amid the growing #MeToo movement in the entertainment industry, highlighting the need for safer workplaces and accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."