മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുത്തനെ കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ
കൊച്ചി: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് 160 രൂപ വർധിച്ച് സ്വർണവില പവന് 53,720 രൂപയിലേക്കാണ് കുതിച്ചത്. ഇതോടെ സ്വർണവില ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഗ്രാമിന് 20 രൂപയാണ്
ഇന്ന് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് ഒരു പവൻ സ്വർണത്തിന്മേൽ വർധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 51,600 രൂപയായിരുന്ന വില ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഓഗസ്റ്റിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു.
കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ 4500 രൂപയോളം ഇടിഞ്ഞിരുന്നു. പിന്നീട് സ്വർണവില തിരിച്ചുകയറുകയായിരുന്നു.
ഓഗസ്റ്റ് മാസത്തിലെ സ്വർണവില
1-Aug-24 51600
2-Aug-24 51840
3-Aug-24 51760
4-Aug-24 51760
5-Aug-24 51760
6-Aug-24 51120
7-Aug-24 50800 (Lowest of Month)
8-Aug-24 50800 (Lowest of Month)
9-Aug-24 51400
10-Aug-24 51560
11-Aug-24 51560
12-Aug-24 51760
13-Aug-24 52520
14-Aug-24 52440
15-Aug-24 52440
16-Aug-24 52520
17-Aug-24 53360
18-Aug-24 53360
19-Aug-24 53360
20-Aug-24 53280
21-Aug-24 53680
22-Aug-24 53440
23-Aug-24 53280
24-Aug-24 53560
25-Aug-24 53560
26-Aug-24 53560
27-Aug-24 53560
28-Aug-24 53720 (Highest of Month)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."