പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി, മുന്‍ കൂര്‍ ജാമ്യം തേടി വി.കെ പ്രകാശ് ഹൈക്കോടതിയില്‍
കൊച്ചി: സംവിധായകന്‍ വി.കെ പ്രകാശ് തനിക്കെതിരായ പീഡന പരാതിയില്‍ മുന്‍ കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പീഡന പരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
2022ല്‍ പാലാരിവട്ടം പൊലീസില്‍ ഇവര്‍ക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും അന്വേഷണം ആവശ്യമാണെന്നും വി.കെ പ്രകാശ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തിയ വി.കെ പ്രകാശ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവകഥാകാരിയുടെ പരാതി. സംഭവം പുറത്തുപറയാതിരിക്കാനായി സംവിധായകന്‍ 10,000 രൂപ അയച്ചു നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
VK Prakash, accused in the honeytrap case, has approached the Kerala High Court seeking anticipatory bail, amid allegations of blackmail and extortion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."