പത്താം തരം തുല്യത പരീക്ഷ ഒക്ടോബര്‍ 21ന്; സെപ്റ്റംബര്‍ 13 വരെ ഫീസടയ്ക്കാം
2024-ലെ പത്താം തരം തുല്യത പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ 30 വരെ നടക്കും. പരീക്ഷ ഫീസ് ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 11 വരെ പിഴയില്ലാതെയും, സെപ്റ്റംബര്‍ 12 മുതല്‍ 13 വരെ പിഴയോട് കൂടിയും പരീക്ഷ കേന്ദ്രങ്ങളില്‍ (ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചുവരെ) അടയ്ക്കാം. അപേക്ഷകന്‍ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫര്‍മേഷനും നടത്തണം.
കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ പരീക്ഷ ഫീസ് അതത് പരീക്ഷ കേന്ദ്രങ്ങളില്‍ ഒടുക്കണം. ഗ്രേഡിങ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകര്‍ പരീക്ഷകേന്ദത്തില്‍ മേല്‍ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളില്‍ അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ക്ക്: https://pareekshabhavan.kerala.gov.in
എം.സി.സി യുജി ആദ്യ റൗണ്ട്; പ്രവേശനം നേടാനുള്ള സമയപരിധി 31 വരെ നീട്ടി
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്ക് മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എം.സി.സി) നടത്തുന്ന 2024ലെ അഖിലേന്ത്യാ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം നേടാനുള്ള സമയപരിധി ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു.
Class 10 Equivalency Exam on October 21 Fees can be paid till September 13
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."