കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചില്ലെന്ന വാദം ബാലിശം; മുകേഷ് രാജി വയ്‌ക്കേണ്ടെന്ന സിപിഎം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ നടന്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന സി.പി.എം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്. രാജി വേണ്ടെന്ന നിലപാടെടുത്ത നേതാക്കന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചില്ലെന്ന ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെ നിലപാടിനാണ് വിമര്‍ശനം. അവര്‍ ചെയ്തു നമ്മളും എന്ന വാദം തെറ്റാണെന്ന് പാര്‍ട്ടി വെബ്‌സൈറ്റിലെ ലേഖനത്തില്‍ അവര്‍ തുറന്നടിക്കുന്നു. മുകേഷിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ബൃന്ദ നിലപാട് വ്യക്തമാക്കി. കുറ്റാരോപിതരെ സംരക്ഷിക്കുന്നുവെന്ന കോണ്‍ഗ്രസ് വാദത്തിന് മറുപടിയാണ് മുകേഷിനെതിരായ കേസെന്നും സിപിഎം ദേശീയ നേതൃത്വത്തിലെ വനിതാ നേതാവ് ചൂണ്ടിക്കാട്ടി.
ഇതിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു മുകേഷിന്റെ രാജിക്കാര്യം ആവശ്യപ്പെട്ടു. രാജിക്കായി മുന്നണിക്കുള്ളില്‍നിന്നുപോലും സമ്മര്‍ദം ശക്തമാകുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."