നിങ്ങളുടെ ബിഎസ്എന്‍എല്‍ സിം 4G ആണോ ? അല്ലെങ്കില്‍ അപ്‌ഗ്രേഡ് ചെയ്യാം
ബിഎസ്എന്‍എല്‍ സിം ഉപയോഗിക്കുന്നവരാണോ? .. എങ്കില്‍ ഇനി നിങ്ങള്‍ക്കായി കൂടുതല്‍ ഓഫറുകളാണ് വരാനിരിക്കുന്നത്. കേരളത്തിലെ വിവിധയിടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജി ആസ്വദിക്കാന്‍ ആദ്യം വേണ്ടത് കൈവശമുള്ള സിം 4ജി ആണോയെന്ന് ഉറപ്പിക്കുകയാണ്. ഇതിനായി
9497979797 എന്ന നമ്പറിലേക്ക് ജസ്റ്റ് ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ മതി. നിങ്ങളുടെ ബിഎസ്എന്‍എല്‍ സിം 4ജി ആണോയെന്ന് അറിയാനാകും. 'ഡിയര്‍ കസ്റ്റമര്‍, യുവര്‍ കറന്റ് സിം സപ്പോര്‍ട്ട്‌സ് ബിഎസ്എന്‍എല്‍ 4ജി സര്‍വീസസ്' എന്ന സന്ദേശം ഉടനടി മെസേജായി ഫോണിലേക്ക് ലഭിക്കും. ഇനി അഥവാ സിമ്മില്‍ ബിഎസ്എന്‍എല്‍ 4ജി ലഭിക്കില്ല എന്നാണെങ്കില്‍ പെട്ടെന്നുതന്നെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. സിം അപ്‌ഗ്രേഡ് ചെയ്യാനായി ഉടന്‍ തന്നെ അടുത്തുള്ള കസ്റ്റര്‍മര്‍ സര്‍വീസ് സെന്റര്‍/റീട്ടെയ്‌ലര്‍ ഷോട്ട് സന്ദര്‍ശിക്കാനാണ് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ആവശ്യപ്പെടുന്നത്.
— BSNL_Kerala (@BSNL_KL) August 24, 2024
ബിഎസ്എന്‍എല്‍ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം ഇപ്പോള്‍ എത്ര ടവറുകള്‍ 4യിലേക്ക് മാറിക്കഴിഞ്ഞു എന്ന കൃത്യമായ കണക്ക് എന്നാല്‍ ബിഎസ്എന്‍എല്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."