HOME
DETAILS

സംസ്ഥാനത്ത് പത്താം തരം പ്ലസ്ടു കടമ്പ കടക്കാന്‍ അനര്‍ഹമായ വൈകല്യ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്നവര്‍ ഏറെ

  
എം. ശംസുദ്ദീന്‍ ഫൈസി
September 02, 2024 | 1:43 AM

Rise in Unjust Disability Certificates in Kerala for Passing Board Exams

മലപ്പുറം: സംസ്ഥാനത്ത് പത്താം തരം, പ്ലസ്ടു കടമ്പ കടക്കാന്‍ പഠന വൈകല്യം, ബോര്‍ഡര്‍ ലൈന്‍ ഇന്റലിജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്നവര്‍ വര്‍ധിക്കുന്നു. ആധാറുമായി ലിങ്കു ചെയ്തു നേടിയെടുക്കുന്ന ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥിരം റെക്കോര്‍ഡ് ആണന്നിരിക്കെ പരീക്ഷ പടിവാതിലിലെത്തുമ്പോള്‍ വിദ്യാലയങ്ങളുടെ 100 ശതമാനം വിജയശതമാനം മാത്രം ലക്ഷ്യം വച്ച് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഭാവിയെ തന്നെ ദോഷമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

പഠിച്ച് മാര്‍ക്ക് നേടിയെടുക്കാതെ ആയിരക്കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും വൈകല്യ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി പരീക്ഷകള്‍ എഴുതുന്നത്. ഏതു ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനും അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, ആധാര്‍ കാര്‍ഡ് ഐഡി എന്നിവ സ്‌കാന്‍ ചെയ്ത് അക്ഷയ യു.ഡി.ഐ.ഡി പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കുകയാണ് ചെയ്യുക. ഇങ്ങനെ ആനര്‍ഹരായ പലര്‍ക്കും വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാല്‍ ഒമ്പതാം ക്ലാസിലെ മിടുക്കരായ കുട്ടികളെ സ്‌ക്രൈബ് ആയി ഉപയോഗിച്ചോ മറ്റോ പരീക്ഷയെഴുതി വിജയിപ്പിക്കാന്‍ എളുപ്പമാണ്. ഇത്തരം കുട്ടികള്‍ പ്ലസ്ടുവിലും ഇതേ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് പരീക്ഷ എഴുതി വിജയിക്കും. വൈകല്യ സര്‍ട്ടിഫിക്കറ്റുകള്‍ അനര്‍ഹമായി നേടിയ ഇത്തരത്തില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ കഴിവും അഭിരുചികളും ഇതുമൂലം മുരടിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം വിദ്യാര്‍ഥി പരീക്ഷയില്‍ വിജയിച്ചു കടമ്പകള്‍ കടന്നതിനു ശേഷവും യു.ഡി.ഐ.ഡി കാര്‍ഡ് നിലനില്‍ക്കുമെന്ന കാര്യവും പലരും ചിന്തിക്കുന്നില്ല. ഇതു മൂലം എല്ലാ കാലവും ഇത്തരം വിദ്യാര്‍ഥികള്‍ വൈകല്യമുള്ളവരായി രേഖകളില്‍ കാണിക്കപ്പെടും. ജോലിയില്‍ മാത്രമല്ല മറ്റു പഠന മേഖലകളിലും അനര്‍ഹമായ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കൂടാതെ അര്‍ഹതയുള്ള വൈകല്യംങ്ങള്‍ ഉള്ളവര്‍ക്ക് കൃത്യമായി പരിഗണനയും, പുനരധിവാസവും നൈപുണ്യ പരിശീലനവും നഷ്ടപ്പെടുന്ന അവസ്ഥയും ഉടലെടുക്കുമെന്ന് ഹിയറിങ് ആന്റ് സ്പീച്ച് അസി.പ്രൊഫസറും കോഴിക്കോട് കമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍ വിത്ത് ഡിസബിലിറ്റി സ്പീച്ച് ആന്റ് ഹിയറിങ് മുന്‍ എച്ച്.ഒ.ഡിയുമായ സി.പി ഹസന്‍ പറഞ്ഞു.

സംസ്ഥാഥാനത്ത് ഡിസബിലിറ്റി, ബോര്‍ഡര്‍ ലൈന്‍ ഇന്റലിജിന്‍സ് എന്നിവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നവര്‍ 30 ശതമാനത്തിനു മുകളിലാണ്. എന്നാല്‍ വൈകല്യങ്ങള്‍ പൊതുവെ ചെറിയ ശതമാനം മാത്രമേ ഉണ്ടാകൂ. മറ്റ് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ 12 ശതമാനം മാത്രമാണുള്ളത്. ലേണിംഗ് ഡിസബിലിറ്റി, ബോര്‍ഡ് ലൈന്‍ ഇന്റലിജന്‍സ് എന്നീ കാറ്റഗറിയില്‍ പരീക്ഷ എഴുതുന്ന കുട്ടികളില്‍ നല്ലൊരു ശതമാനം സമൂഹത്തില്‍ താഴെ തട്ടില്‍ ഉള്ള തൊഴിലാളികളുടെ കുട്ടികളോ, ഗോത്രവര്‍ഗ്ഗത്തിലെ കുട്ടികളോ, ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ, മറ്റുപല കാരണങ്ങള്‍ മൂലമോ, പഠനത്തില്‍ പിന്നോക്കം ആകുന്ന കുട്ടികളോ ആണ്. ഇവര്‍ ഒരിക്കലും ലേണിംഗ് ഡിസെബിലിറ്റിയോ, ബോര്‍ഡര്‍ ലൈന്‍ ഇന്റലിജന്‍സോ ഉള്ളവരാവണം എന്നില്ല. ഇവരില്‍ നല്ലൊരു ശതമാനവും എഴുതാനും,വായിക്കാനും പരിശീലനം ലഭിച്ചാല്‍ തീര്‍ച്ചയായും വിജയിക്കുന്നവരാണ്.

പഠിക്കാന്‍ താല്പര്യം ഇല്ലാത്ത കുട്ടികള്‍ക്കിടയില്‍ ജയിക്കാനുള്ള ഒരു കുറുക്കുവഴി എന്ന രീതിയില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പലപ്പോഴും ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നത്.വിജയശതമാനം കൂട്ടുന്നതിനു വേണ്ടിയുള്ള തന്ത്രപാടിനിടയില്‍ യഥാര്‍ത്ഥ വൈകല്യമുള്ള കുട്ടികള്‍ പിന്തള്ളപ്പെടുന്നതായാണു സൂചന. പഠനത്തില്‍ പിന്നോട്ടുള്ള കുട്ടികള്‍ക്കു ബുദ്ധിവികാസ പരിശോധന നടത്തി ലേണിങ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ്. സൈക്കോളജിസ്റ്റിന്റെ പരിശോധനയ്ക്കു ശേഷം അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

An increasing number of students in Kerala are obtaining fraudulent disability and borderline intelligence certificates to pass 10th grade and Plus Two exams, raising concerns about the negative impact on their future and undermining genuine candidates' rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  17 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  17 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  17 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  17 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  17 days ago
No Image

അന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്‌യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  17 days ago
No Image

കുഞ്ഞു ജീവന്റെ സ്മരണയുമായി സപ്ലൈകോ; 'ആലിന്‍' ബ്രാന്‍ഡ് നോട്ട്ബുക്കുകള്‍ വിപണിയിലേക്ക്

Kerala
  •  17 days ago
No Image

‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല

National
  •  17 days ago