HOME
DETAILS

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

  
November 14, 2025 | 5:20 PM

delhi imposes temporary vehicle ban as air pollution hits danger levels

ഡൽഹി: ‍അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിനെത്തുടർന്ന് ഡൽഹിയിൽ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. വായുഗുണനിലവാര സൂചിക (AQI) 400 എന്ന പരിധി കടന്നതാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വാഹന നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. ഡൽഹി, നോയിഡ, ഗുഡ്‌ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയവയാണ് നിയന്ത്രണം ബാധകമായ സ്ഥലങ്ങൾ.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നിരോധനം ഏർപ്പെടുത്തിയ വാഹനങ്ങൾ:

ബിഎസ് 3 (BS-III) എൻജിനുകളുള്ള പെട്രോൾ വാഹനങ്ങൾ.

ബിഎസ് 4 (BS-IV) എൻജിനുകളുള്ള ഡീസൽ വാഹനങ്ങൾ.

മറ്റ് നിയന്ത്രണങ്ങൾ: അടിയന്തര ആവശ്യമില്ലാത്ത ഡീസൽ ചരക്ക് വാഹനങ്ങൾ, സിഎൻജിയിൽ (CNG) പ്രവർത്തിക്കുന്നതല്ലാത്ത മറ്റ് സംസ്ഥാന ബസുകൾ എന്നിവക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. അതേസമയം, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഈ നിയമങ്ങളിൽ ഇളവുണ്ട്. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷനാണ് (Commission for Air Quality Management - CAQM) ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

വായുവിന്റെ ഗുണനിലവാര സൂചിക (AQI) 400-ൽ താഴെയാവുകയും ഈ സ്ഥിതി തുടരുകയും ചെയ്താൽ മാത്രമേ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂ എന്നും കമ്മിഷൻ അറിയിച്ചു. അതേസമയം, വിലക്ക് ലംഘിച്ച് വാഹനം ഓടിച്ചാൽ 20,000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

A temporary ban on certain vehicles has been imposed in Delhi due to severe air pollution, with the Air Quality Index (AQI) exceeding 400. The restrictions apply to vehicles in Delhi and surrounding areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  an hour ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  2 hours ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 hours ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  2 hours ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  3 hours ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  3 hours ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  3 hours ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  3 hours ago