രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ്
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജമ്മു-കശ്മീരില്‍ ബിജെപിക്കും, പിഡിപിക്കും മുന്നേറ്റമുണ്ടായി.
രാജസ്ഥാനിലെ അന്ത മണ്ഡലത്തിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് ജെയ്ന്‍ ഭന്യ തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ മോര്‍പന്‍ സുമനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേട്ടം. തെലങ്കാനയിലെ ജൂബിലി ഹില്‍സിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവ് വിജയിച്ചു.
ജമ്മു-കശ്മീര്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും, പിഡിപിയും ഓരോ സീറ്റ് വീതം നേടി. ഒഡീഷയിലെ നുവാപാദയിലും ബിജെപി വിജയിച്ചു.
അതേസമയം മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് ദംപ മണ്ഡലം നിലനിര്‍ത്തി. പഞ്ചാബില്‍ തരണ്‍ തരണ്‍ മണ്ഡലം ആംആദ്മിയും നിലനിര്‍ത്തി.
അതേസമയം ബിഹാറില്‍ കൂറ്റന്‍ വിജയം കരസ്ഥമാക്കി എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തി. ബിജെപി 89 സീറ്റിലും, നിതീഷ് കുമാറിന്റെ ജെഡിയു 85 സീറ്റിലും വിജയം കൊയ്തു. തേജസ്വി യാദവിന്റെ ആര്‍ജെഡി 25 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ആകെ 6 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 5 സീറ്റുകളും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച 5 സീറ്റുകളും നേടി. മറ്റു കക്ഷികള്‍ ചേര്‍ന്ന് 9 സീറ്റുകളാണ് നേടിയത്.
congress won bie elections in rajastan and telangana
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."