HOME
DETAILS

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

  
November 15, 2025 | 2:56 AM

food tariff cuts announced by us president donald trump

 

വാഷിങ്ടണ്‍: പലചരക്ക് സാധനങ്ങളുടെ വില ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആശങ്ക കണക്കിലെടുത്ത് ഭക്ഷണപദാര്‍ഥങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബീഫ്, കോഫി, നേന്ത്രപ്പഴം തുടങ്ങി നിരവധി ഭക്ഷണസാധനങ്ങള്‍ക്കാണ് വെള്ളിയാഴ്ച മുതല്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആദ്യമായി താന്‍ നടപ്പാക്കിയ ഇറക്കുമതി തീരുവകള്‍ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ല എന്നായിരുന്നു ട്രംപ് വാദമുന്നയിച്ചത് . എന്നാല്‍, ഈ നിഗമനത്തെ പാടെ അപ്രസക്തമാക്കുന്ന തരത്തിലാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്.
കൂടാതെ, വിര്‍ജീനിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചതിന് പിന്നാലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിതച്ചെലവും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.

പുതിയ വ്യാപാരക്കരാറിന് വൈകാതെ തുടക്കമാകുമെന്നും വ്യാഴാഴ്ച ട്രംപിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്. പുതിയ കരാറുകള്‍ ആരംഭിക്കുന്നതോടെ അര്‍ജന്റീന, ഇക്വഡോര്‍, ഗ്വാട്ടമല, സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 20 ഓളം ഭക്ഷണസാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കുമെന്നും ട്രംപ് അറിയിച്ചു.

സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ബീഫിന് ഏകദേശം 13 ശതമാനം വില വര്‍ധനവാണുണ്ടായിരുന്നത്. വാഴപ്പഴത്തിന് 7 ശതമാനവും വര്‍ധനവുണ്ടായപ്പോള്‍ തക്കാളിക്ക് 1 ശതമാനമാണ് വില വര്‍ധനവു രേഖപ്പെടുത്തിയത്. ഉത്പന്നങ്ങളുടെ വില വര്‍ധനവ് യുഎസിലെ കുടുംബങ്ങളെ ബാധിച്ചതോടെയായിരുന്നു ട്രംപിന്റെ പിന്മാറ്റം.

 

U.S. President Donald Trump has announced tariff reductions on various food items—including beef, coffee, and bananas—amid rising grocery prices and growing public concern. The move contradicts his earlier claim that tariffs were not contributing to inflation. It comes shortly after Democratic wins in Virginia, New Jersey, and New York City, where the high cost of living was a key issue. A new trade agreement will begin soon, reducing import duties on about 20 food products from Argentina, Ecuador, Guatemala, and El Salvador.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  3 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  3 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  3 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  3 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  3 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  3 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  3 days ago