HOME
DETAILS

പി. ശശിയുടെ 'സൂപ്പര്‍ മുഖ്യമന്ത്രി ' സ്ഥാനം തുലാസില്‍; സി.പി.എമ്മിനുള്ളില്‍ നീക്കം സജീവം

  
Web Desk
September 03 2024 | 01:09 AM

 p-shashi-super-chief-minister-controversy-cpim

തിരുവനന്തപുരം: ഇടത് എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട ആരോപണക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി.ശശിയുടെ സ്ഥാനവും ഉലയുന്നു. 'സൂപ്പര്‍ മുഖ്യമന്ത്രി ' എന്ന നിലയിലേക്ക് വരെ മാറിയ പി. ശശിക്കെതിരേ സി.പി.എമ്മിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. പാര്‍ട്ടിസമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ശശിയെ മാറ്റി തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരേ കേസെടുത്തപ്പോഴുള്ളതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്തല്‍ നടപടികളുടെ സാധ്യതകള്‍ ആരായുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അന്‍വര്‍ ആരോപണ ബോംബുകളുമായെത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെ കേന്ദ്രീകരിച്ചു ഉടലെടുത്ത ആരോപണക്കൊടുങ്കാറ്റിനെ തിരുത്തല്‍ നടപടികളില്‍ കൂടി പ്രതിരോധിക്കണമെന്ന നിലപാടിലേക്ക് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം എത്തുന്നതായാണ് വിവരം.

പി. ശശിയെ 2022ല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് ശശിയെ പുറത്താക്കല്‍ നടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പിണറായി വിജയന്‍ പരമാവധി ശ്രമിച്ചിട്ടും ഫലം കണ്ടില്ല. സി.പി.എം എം.എല്‍.എയായിരുന്ന സി.കെ.പി പത്മനാഭന്റെ ബന്ധു നല്‍കിയ പരാതിയുടെ പേരിലായിരുന്നു ശശിക്കെതിരേ നടപടിയുണ്ടായത്. ഈ കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കി.

2018 ജൂലൈയിലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2019ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. തൊട്ടുപിന്നാലെ 2022 ഏപ്രില്‍ 19ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തെത്തുകയായിരുന്നു. മുന്‍പ് 1987- 91 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. അപ്പോഴും ശശിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു

Kerala
  •  a day ago
No Image

ജൈടെക്സ് ഗ്ലോബൽ 2025: ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദുബൈയിൽ തുടക്കം; സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  a day ago
No Image

മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍, വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് 

Kerala
  •  a day ago
No Image

കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ

National
  •  a day ago
No Image

മഴയൊക്കെയല്ലേ.......യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതാ; ഫൈനടക്കേണ്ടി വരില്ല

uae
  •  a day ago
No Image

കവര്‍പേജിലെ പുകവലി ചിത്രം; അരുന്ധതി റോയിയുടെ പുസ്തക വില്‍പ്പന തടയില്ലെന്ന് ഹൈക്കോടതി, ഹരജി തള്ളി

National
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, രണ്ട് കുട്ടികള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ

Kerala
  •  a day ago
No Image

ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

oman
  •  a day ago

No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  a day ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  a day ago
No Image

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

Kuwait
  •  a day ago
No Image

കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി

National
  •  a day ago