HOME
DETAILS

വെടിനിര്‍ത്തല്‍: ഹര്‍ത്താലില്‍ ഇസ്റാഈല്‍ നിശ്ചലമായി , വിമാനത്താവളം ഉള്‍പ്പെടെ പ്രവര്‍ത്തനം സ്തംഭിച്ചു

  
Web Desk
September 03, 2024 | 1:35 AM

tel-aviv-protests-israel-ceasefire-captives

ടെല്‍അവീവ്: ഹമാസിന്റെ പിടിയിലായിരുന്ന ആറ് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതോടെ ഇസ്റാഈലില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം. പതിനായിരങ്ങളാണ് നെതന്യാഹുവിനെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കി ശേഷിക്കുന്ന ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 11 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ പ്രമുഖ തൊഴിലാളി യൂനിയനായ ഹിസ്റ്റാഡ്രട്ടിന്റെ ആഹ്വാനമനുസരിച്ച് നടന്ന പണിമുടക്ക് സമരം രാജ്യത്തെ നിശ്ചലമാക്കി. ടെല്‍അവീവിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളം രണ്ടുമണിക്കൂറിലേറെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. റോഡുകള്‍ സമരക്കാര്‍ തടഞ്ഞതോടെ പൊലിസുമായി ഏറ്റുമുട്ടലുണ്ടായി. പൊലിസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു.

ബന്ദികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഹര്‍ത്താല്‍ ആചരിച്ചത്. കോടതി ഇടപെട്ടതോടെ പിന്നീട് ഹര്‍ത്താല്‍ അവസാനിപ്പിച്ചു.
അതേസമയം ആറു ബന്ദികള്‍ കൊല്ലപ്പെട്ടത് ഇസ്റാഈലി ആക്രമണത്തിലാണോയെന്നു വ്യക്തമല്ല. ഹമാസ് പിടികൂടിയ നൂറിലേറെ വരുന്ന ബന്ദികളില്‍ 35 പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. യുദ്ധം പൂര്‍ണമായി നിര്‍ത്തിയെങ്കിലേ ശേഷിക്കുന്ന ബന്ദികളെ കൈമാറൂവെന്നാണ് ഹമാസിന്റെ നിലപാട്. അതോടൊപ്പം ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും വേണം.

ബന്ദിമോചനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കുറ്റപ്പെടുത്തി.

വെടിനിര്‍ത്തല്‍ നടപ്പാക്കി ബന്ദികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ തലസ്ഥാനമായ ടെല്‍അവീവില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍

In Tel Aviv, widespread protests erupted against the Israeli government following the discovery of six bodies of captives held by Hamas. The protests, which included a general strike led by the Histadrut union, led to a shutdown of the Ben Gurion Airport and significant disruptions. Demonstrators called for an immediate ceasefire and the return of remaining captives. U.S. President Joe Biden has criticized Israeli Prime Minister Netanyahu for failing to secure the release of prisoners.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍, അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കിയേക്കും

Kerala
  •  4 hours ago
No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  4 hours ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  4 hours ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  5 hours ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  5 hours ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  5 hours ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  5 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  5 hours ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  6 hours ago