HOME
DETAILS

ആഭ്യന്തര വകുപ്പിനെതിരായ ഗുരുതര ആരോപണങ്ങൾക്കിടെ പി.വി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും

  
Salah
September 03 2024 | 02:09 AM

pv anwar mla may meet cm pinarayi vijayan amid serious allegations against police

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിയിലായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പി.വി അൻവർ എം.എൽ.എ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനെതിരെ ഉൾപ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് അൻവർ - പിണറായി വിജയൻ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നത്. പൊലിസിലെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ പരാതി അൻവർ കൈമാറും.

പൊലിസ് ഉദ്യോഗസ്ഥരായ പത്തനംതിട്ട എസ്.പി സുജിത് ദാസിനും എ.ഡി.ജി.പി അജിത് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും കർശന നടപടിയെടുക്കാത്തതിൽ അൻവറിന് അതൃപ്തിയുണ്ട്. ഇക്കാര്യം അൻവർ മുഖ്യമന്ത്രിയെ അറിയിക്കാനാണ് സാധ്യത. മലപ്പുറം ജില്ലയിൽ നിന്നുള്ള എം.എൽ.എ മാരായ മന്ത്രി വി. അബ്ദുറഹ്മാൻ, കെ.ടി ജലീൽ എം.എൽ.എ എന്നിവരും മുഖ്യമന്ത്രിയെ കണ്ടേക്കും. മുഖ്യമന്ത്രിയെ കൂടാതെ സി.പി.എമ്മിലെ പ്രധാന നേതാക്കളും അൻവറുമായി ചർച്ച നടത്തും.

അതേസമയം, സംസ്ഥന പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് അൻവറിൻ്റെ മൊഴി രേഖപ്പെടുത്തും. അജിത് കുമാറിനെ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ  ഡി.ജി.പി അന്വേഷണം നടത്തുന്നത്. ഡി.ജി.പി ഷെയ്‌ക് ദർവേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക.

എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എം.ആർ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പി. ശശിയെയും എസ്.പി സുജിത് ദാസിനെയും മാറ്റേണ്ടി വരുമെന്നതാണ് ഇരുവരെയും നിലനിർത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നിൽ. ഗുരുതര ആരോപണം ഉണ്ടായിട്ടും എസ്.പി സുജിത് ദാസിനെ നിലവിൽ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.

 

Following shocking revelations implicating the state government and the Home Department, P.V. Anwar MLA is scheduled to meet Chief Minister Pinarayi Vijayan today. This meeting comes in the wake of serious allegations leveled against the Home Department, which is under the Chief Minister's purview

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  2 days ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  2 days ago
No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  2 days ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  2 days ago
No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  3 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  3 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  3 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  3 days ago