HOME
DETAILS

നിങ്ങളുടെ കാലുകള്‍ക്ക് ഉപ്പൂറ്റി വേദന ഉണ്ടോ? എങ്കില്‍ നിസാരമായി കാണരുത്

  
September 03 2024 | 09:09 AM

What is plantar fasciitis

ഉപ്പൂറ്റിവേദന പലരെയും അലട്ടുന്ന രോഗമാണ്. കാലുവേദനിച്ച് ഉപ്പൂറ്റി നിലത്തു കുത്താന്‍ വയ്യാത്ത അവസ്ഥയെന്ന് നമ്മള്‍ പലപ്പോഴും പറയാറുമുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.  ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ് എന്നാണിതിന്റെ പേര്. അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും പുരുഷന്‍മാരിലുമൊക്കെ ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ബുദ്ധിമുട്ടുന്നവര്‍  സ്ത്രീകളാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം ആളുകളും.

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത വേദനയായി ഇത് മാറുന്നതാണ്. പ്രത്യേകിച്ച് മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന ഉപ്പൂറ്റിയുടെ അസ്ഥിയെ കാല്‍വിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യൂവിന്റെ (പ്ലാന്റര്‍ ഫേഷ്യ) വീക്കമാണ്  ഇതിനു കാരണം.

നമ്മുടെ പ്ലാന്റര്‍ ഫേഷ്യ ലിഗ്മെന്റുകള്‍ക്കു ദൈനംദിന ജീവിതത്തില്‍ ധാരാളം തേയ്മാനങ്ങള്‍ വരുന്നു. പദാങ്ങളില്‍ അമിതമായ സമ്മര്‍ദ്ദം വരുമ്പോള്‍ അസ്ഥിബന്ധങ്ങള്‍ കേടുവരുകയോ കീറിപ്പോവുകയോ ചെയ്യുന്നു. ഇത് പ്ലാന്റാര്‍ ഫേഷ്യവീക്കത്തിനു കാരണമാകുന്നു. 30 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്. 40 മുതല്‍ 50 വയസ്സുവരെയുള്ളവരില്‍ ഇത് സാധാരണയായും കണ്ടുവരുന്നു. വളരെ അപൂര്‍വമായി 25 വയസ്സുള്ളവരിലും ഈ രോഗമുണ്ട്.

 

plant.JPG

കാലിനടിയില്‍ ഉപ്പൂറ്റി മുതല്‍ കാലിന്റെ വിരലുകള്‍ വരെ നീളുന്ന ഭാഗമാണ് പ്ലാന്റര്‍ ഫേഷ്യ. മസിലല്ല ഇത്. ഈ ഭാഗത്ത് ഇലാസ്തികത കുറയുന്നതാണ്. തറയില്‍നിന്നുള്ള ആഘാതത്തില്‍നിന്ന് കാല്‍പാദത്തെ സംരക്ഷിക്കുന്ന കട്ടികൂടിയ ചര്‍മമാണിത്. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോള്‍ ഉപ്പൂറ്റിയിലെ എല്ല് കാലിന്റെ ചര്‍മത്തില്‍ കുത്തിയിറങ്ങുന്നു.

നമ്മുടെ കാലിന്റെ അടിയില്‍ കാണുന്ന വളവാണ് (ആര്‍ച്ച്) നമ്മുടെ ശരീരഭാരത്തെ താങ്ങാന്‍ സഹായിക്കുന്നത്. ഇത് ഇല്ലെങ്കില്‍ ശരീരം താഴോട്ട് വീഴും. കുഞ്ഞുകുഞ്ഞു എല്ലുകള്‍ ചേര്‍ന്നാണ് ഈ ആര്‍ച്ച് ഫൂട്ട് നിലനില്‍ക്കുന്നത്. ഈ വളവില്‍ വില്ലുപോലെയാണ് പ്ലാന്റര്‍ ഫേഷ്യ പ്രവര്‍ത്തിക്കുന്നത്.

നടക്കുമ്പോള്‍ വലിഞ്ഞുമുറുകിയും അയഞ്ഞും ഇത് ശരീരത്തെയും ചലനങ്ങളെയും ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നു. ഈ പ്ലാന്റര്‍ ഫേഷ്യയില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നംവരുമ്പോഴാണ് പ്ലാന്റര്‍ ഫേഷൈ്യറ്റിസ് അഥവാ ഉപ്പൂറ്റിവേദന ഉണ്ടാകുന്നത്. കാലിന് കൂടുതല്‍ അധ്വാനം കൊടുക്കുന്നവരാണ് കായികതാരങ്ങളും സൈനികരുമെല്ലാം. തുടര്‍ച്ചയായി കാലിന് സംഭവിക്കുന്ന പരിക്കുകളും മറ്റും കായികതാരങ്ങളില്‍ ഉപ്പൂറ്റിവേദന ക്ഷണിച്ചുവരുത്തുകയും ചെയ്യും. 

 

plan55.JPG

നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് ഉപ്പൂറ്റി വേദന. എന്നാല്‍, ചികിത്സ വൈകി യാല്‍ വേദന മാറാന്‍ കാലതാമസമെടുക്കും. മറ്റ് രോഗങ്ങളെപ്പോലെ രക്തപരിശോധനയിലോ എം.ആര്‍.ഐ സ്‌കാനിങ്ങിലൂടെയോ ഇത് കണ്ടെത്താനും സാധിക്കില്ല. ഉപ്പൂറ്റിയിലും മസില് തുടങ്ങുന്ന ഭാഗത്തുമൊക്കെ വേദന ഉണ്ടാകും.

ആ ഭാഗത്ത് തൊടുമ്പോള്‍ വേദനയുമുണ്ടാകും. ഇങ്ങനെയാണ് ഈ രോഗത്തെ ക്ലിനിക്കലി തിരിച്ചറിയുന്നത്. മരുന്നും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ഈ അസുഖത്തെ ഇല്ലാതാക്കാന്‍ സാധിക്കും. വളരെയധികം സമയമെടുത്ത് ഭേദമാകുന്ന ഒരസുഖമാണിതെന്ന് തിരിച്ചറിയണം. ചുരുങ്ങിയത് മൂന്നു മുതല്‍ ആറുമാസം വരെയൊ അല്ലെങ്കില്‍ വര്‍ഷങ്ങളോ എടുക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  11 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  12 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  12 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  12 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  12 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  12 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  12 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  13 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  13 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago