HOME
DETAILS

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

  
Web Desk
July 31, 2025 | 4:07 PM

H1N1 Outbreak CUSAT Campus Shut Down Classes to Shift Online

കൊച്ചി: കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസിൽ അഞ്ച് വിദ്യാർഥികൾക്ക് H1N1 സ്ഥിരീകരിച്ചതിനെ തുടർന്ന് ക്യാമ്പസ് പൂർണമായും അടച്ചു. നാളെ മുതൽ എല്ലാ ക്ലാസുകളും ഓൺലൈൻ വഴി നടത്തുമെന്ന് അധികൃതർ അറിയിച്ചു.

എസ്എൽഎസ് ക്യാമ്പസിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിരവധി വിദ്യാർഥികൾ രോഗലക്ഷണങ്ങളുമായി സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടിയതിനെ തുടർന്നാണ് ഈ തീരുമാനം. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മറ്റ് വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അധികൃതർ അറിയിച്ചതനുസരിച്ച്, അടുത്ത മാസം 5 മുതൽ ഓരോ വകുപ്പുകളും ഭാഗികമായി പ്രവർത്തനം ആരംഭിക്കും. ക്യാമ്പസിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കൂ. രോഗവ്യാപനം തടയുന്നതിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

എച്ച്1 എൻ1: പന്നിപ്പനിയെക്കുറിച്ച് അറിയേണ്ടത്

2009 മുതൽ ലോകമെമ്പാടും പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെട്ട എച്ച്1 എൻ1, സ്വൈൻ ഫ്ളൂ അല്ലെങ്കിൽ പന്നിപ്പനി എന്നറിയപ്പെടുന്നു. RNA വൈറസുകളുടെ കുടുംബത്തിൽപ്പെട്ട ഈ ഇൻഫ്ളുവൻസ വൈറസ് പന്നികളിലും മറ്റു ജീവികളിലും വേഗത്തിൽ പടരുന്നു. മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന ഈ വൈറസ് വായുവിലൂടെയാണ് പ്രധാനമായും പകരുന്നത്.

രോഗബാധിതനായ വ്യക്തിയുടെ തുമ്മലിലൂടെയോ ചുമയിലൂടെയോ പുറന്തള്ളപ്പെടുന്ന ശ്വാസകോശ സ്രവങ്ങളാണ് വൈറസിന്റെ വ്യാപനത്തിന് കാരണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുതന്നെ, രോഗിയിൽ നിന്ന് 2 മുതൽ 7 ദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. ഈ സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ മുൻകരുതലുകൾ അത്യന്താപേക്ഷിതമാണ്.

 

CUSAT campus in Kochi has been closed until August 5 due to an H1N1 outbreak, with five students confirmed infected. Classes will shift online starting tomorrow. Some students show symptoms and are seeking treatment. Foreign and out-of-state students can stay in hostels, while others are advised to return home. The campus will partially reopen on August 5, with full operations resuming after assessing the situation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്

Kerala
  •  3 days ago
No Image

പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബത്തിന് ദുബൈ കോടതിയുടെ അന്ത്യശാസനം

uae
  •  3 days ago
No Image

ഡ്രൈവറും സുഹൃത്തും ചേർന്ന് കാർ മോഷ്ടിച്ചു; രക്ഷകനായി ജിപിഎസ്! തമിഴ്‌നാട്ടിൽ വാഹനം പിടികൂടി

Kerala
  •  3 days ago
No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 days ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  3 days ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  3 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  3 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  3 days ago