HOME
DETAILS

ഇന്ത്യക്ക് അഭിമാന റെക്കോര്‍ഡ്; ; കിളിമഞ്ചാരോ കൊടുമുടി കീഴടക്കി അഞ്ച് വയസുകാരന്‍ 

  
Web Desk
September 05, 2024 | 1:50 PM

A five-year-old boy has climbed the Kilimanjaro peak

കളിച്ചും ചിരിച്ചും കുസൃതികളുമായി നടക്കേണ്ട പ്രായത്തില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി പഞ്ചാബ്കാരനായ അഞ്ചുവയസുകാരന്‍. ഇന്ത്യക്കാരനായ തെഗ്ബിര്‍ സിങ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്.  ഓഗസ്റ്റ് 18നാണ് തെഗ്ബിര്‍ മൗണ്ട് കിളിമഞ്ചാരോ കയറാന്‍ തുടങ്ങിയത്. പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗമായ ഉഹുരുവില്‍ ഓഗസ്റ്റ് 23നാണ് കുട്ടി എത്തിച്ചേര്‍ന്നത്. 5895 മീറ്റര്‍ ഉയരമുണ്ട് പര്‍വതത്തിന്.

എവിടെ എത്തണമെന്നത് തനിക്കറിയാമായിരുന്നുവെന്നും ഒടുവില്‍ അവിടത്തന്നെ എത്തിയെന്നും തെഗ്ബിര്‍ സിങ് പറഞ്ഞു. ട്രക്കിങില്‍ ആള്‍ട്ടിട്യൂട് സിക്‌നെസിനെ നേരിടാന്‍ ആവശ്യത്തിനുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടത് ആവശ്യമാണ്. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് ഈ കുഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയത്. അപ്പോഴത്തെ താപനില മൈനസ് 10 ഡിഗ്രിസെല്‍ഷ്യസായിരുന്നു. 

തന്റെ വിജയത്തിനു കാരണം പരിശീലകനും വിരമിച്ച ഹാന്‍ഡ് ബോള്‍ പരിശീലകനുമായ ബിക്രംജിത്ത് സിങ് ജുമാനും തന്റെ കുടുംബവുമാണെന്നും കൊച്ചുമിടുക്കന്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ ഏപ്രില്‍ മാസത്തില്‍ എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക് പൂര്‍ത്തിയാക്കിയിരുന്നു തെഗ്ബിര്‍. യാത്രയ്ക്കുവേണ്ടി കുട്ടി നന്നായി പരിശ്രമിച്ചെന്നും ഒരു വര്‍ഷം മുമ്പേ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നും അസുഖങ്ങളെ നേരിടാന്‍ വ്യായാമങ്ങള്‍ പരിശീലിപ്പിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വിവധയിടങ്ങളില്‍ ട്രക്കിങിനു കൊണ്ടുപോവുകയും ചെയ്തിരുന്നു.  കിളിമഞ്ചാരോ ഉള്‍പ്പെടുന്ന ടാന്‍സാനിയ നാഷണല്‍ പാര്‍ക് കണ്‍സര്‍വേഷന്‍ കമ്മിഷണര്‍ പര്‍വതാരോഹണത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്  കൊച്ചുമിടുക്കനായ തെഗ്ബിര്‍ സ്വീകരിച്ചു. 2023 ഓഗസ്റ്റ് ആറിന് സെര്‍ബിയന്‍ ബാലനായ ഒഗ്‌ജെന്‍ സിവ്‌കോവിച്ചും തന്റെ അഞ്ചാം വയസില്‍ കിളിമഞ്ചാരോ പര്‍വതം കീഴടക്കിയിരുന്നു. ഇതോടെ ആ റെക്കോര്‍ഡിന് ഒപ്പമെത്തി തെഗ്ബിര്‍ സിങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് ഇനി ഷാർജയിൽ നിന്ന് നേരിട്ട് പറക്കാം; പുതിയ സർവിസ് പ്രഖ്യാപിച്ച് എയർ അറേബ്യ

uae
  •  13 hours ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  13 hours ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  14 hours ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  14 hours ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  14 hours ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  14 hours ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  15 hours ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  16 hours ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  17 hours ago