HOME
DETAILS
MAL
കിടപ്പുരോഗികളുടെ സംഗമം നടത്തി
backup
August 31 2016 | 18:08 PM
മാനന്തവാടി: ജില്ലാ ആരോഗ്യവകുപ്പ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കിടപ്പുരോഗി സംഗമം സംഘടിപ്പിച്ചു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് പള്ളിഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എ, ദേവകി ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകയായ കാഞ്ചനമാല മുഖ്യാഥിതിയായിരുന്നു.
നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്, വൈസ് പ്രസിഡന്റ് കെ.ജെ പൈലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.വി അലി, സാന്ത്വന പരിചരണ വിഭാഗം ഓഫിസര്‍ ഡോ.ദാഹിര്‍ മുഹമ്മദ്, ഹംസ ഇസ്മയലി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കല പാരിപാടികളും ഓണക്കിറ്റ് വിതരണവും നടന്നു. 70ലധികം രോഗികളും അവരുടെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."