HOME
DETAILS
MAL
കരിഞ്ചന്ത-പൂഴ്ത്തിവയ്പ്പ് സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന
backup
August 31 2016 | 18:08 PM
കല്‍പ്പറ്റ: കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല, താലൂക്ക്തല സ്ക്വാഡുകള്‍ പൊതുവിപണി പരിശോധന നടത്തി.
ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന.
പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു റേഷന്‍ വ്യാപാരികള്‍ക്കെതിരെയും 11 പൊതുവിപണി വ്യാപാരികള്‍ക്കെതിരേയും നിയമ നടപടികള്‍ സ്വീകരിച്ചു.
ഓണം വരെ കര്‍ശന പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ കണ്ട്രോള് റൂമില്‍ അറിയിക്കണം. ഫോണ്‍ 04935 202273.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."