പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി എം.ബി രാജേഷ്. എ.ഡി.ജി.പി സിപിഎം നേതാവല്ലെന്നും ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്ക് ആരെയെല്ലാം കാണാന്‍ പോകുന്നുണ്ടെന്നും മന്ത്രി ചോദിച്ചു.
ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി എം രാജേഷിന്റെ പ്രതികരണം.
'കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശത്രുവാണ് ആര്‍എസ് എസ്. ആര്‍എസ് എസ് വിലയിരുത്തിയിരിക്കുന്നത് അവര്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രത്തിന്റെ മൂന്ന് ആഭ്യന്തര ശത്രുക്കളില്‍ ഒന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍എസ് എസുമായിട്ടുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായിട്ടുള്ള എതിര്‍പ്പ് ഞങ്ങള്‍ക്ക് എക്കാലത്തും ഉറപ്പിച്ചു പറയാന്‍ സാധിക്കും. അതുകൊണ്ടാണ് ഞങ്ങളില്‍ ആരും ഗോള്‍വാള്‍ക്കറിന്റെ പടത്തിന്റെ മുന്നില്‍ നിലവിളക്ക് കൊളുത്തി വിനീതവിധേയനായി കൂപ്പുകൈകളോടെ നില്‍ക്കാത്തത്. അങ്ങനെ നിന്നവരാണല്ലോ ഇപ്പോള്‍ ന്യായം പറയുന്നത്. അതുകൊണ്ടാണ് ഒരു കമ്മ്യൂണിസ്റ്റുകാരനും തന്റെ പ്രചരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം പതിപ്പിക്കാത്തത്. ആ വ്യത്യാസം കമ്മ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ ഉണ്ട്.'- എം ബി രാജേഷ് പറഞ്ഞു.
എ.ഡി.ജി.പി സിപിഎം നേതാവല്ല. എത്രയോ ഉദ്യോഗസ്ഥരുണ്ട്. അവരെല്ലാം ഒറ്റയ്ക്ക് ആരെ കാണാന്‍ പോകുന്നുവെന്നത് സാധാരണഗതിയില്‍ വരുന്ന കാര്യമല്ലേ. ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എം.ബി രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."