ദിക്‌റ് സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും
എടച്ചാക്കൈ: തീവ്രവാദത്തെ ഇസ്‌ലാം ഒരിക്കലും പ്രോല്‍സാഹിപ്പിക്കില്ലെന്നും അത്തരം സംഘടനകളുമായി ബന്ധപ്പെടുന്ന പുതുതലമുറയെ പിന്തിരിപ്പിക്കാനുള്ള സന്ദേശമാകണം മത പ്രഭാഷണ വേദികളെന്ന് പ്രമുഖ പണ്ഡിതന്‍ സയ്യിദ് പി.എം.കെ തങ്ങള്‍ യമാനി മംഗലാപുരം അഭിപ്രായപ്പെട്ടു. എടച്ചാക്കൈ കൊക്കാക്കടവ് ഖിള്ര്‍ മസ്ജിദ് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിക്‌റ് സ്വലാത്ത് വാര്‍ഷിക മതപ്രഭാഷണ പരമ്പരയുടെയും ഭാഗമായി നടന്ന മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. 'മടക്കം മണ്ണിലേക്ക്' എന്ന വിഷയത്തില്‍ നിലമ്പൂര്‍ സുലൈമാന്‍ ഉസ്താദ് മതപ്രഭാഷണം നടത്തി. മുഹമ്മദ് സഅദി അല്‍ അഫ്‌ളലി, എന്‍.സി.ഇസ്മയില്‍, പി.ഷംസുദ്ദീന്‍ ഹാജി, വി.കെ.ഹനീഫ ഹാജി, ടി.അബ്ദുള്‍ റഹീം ഹാജി, എന്‍.സി.മുഹമ്മദ് കുഞ്ഞി ഹാജി, പി.കെ.അബ്ദുള്‍ റഹീം ഹാജി, എം.മുഹമ്മദ് കുഞ്ഞി, പി.കെ.താജുദ്ദീന്‍, എസ്.സി.മുഷ്താഖ്, പി.കെ.മുഹമ്മദ് കുഞ്ഞി, എന്‍.സി.മുഹമ്മദ് കുഞ്ഞി,സി.കെ.നസീര്‍, കെ.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാത്രി നടക്കുന്ന ദിക്‌റ് സ്വലാത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും നിലാമുറ്റം സയ്യിദ് അല്‍ മഷ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി ആയിപ്പുഴ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."