യുഎഇ; പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 88 ശതമാനം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നു
ദുബൈ: ആദ്യ ആഴ്ചയിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 88 ശതമാനം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുവെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) അറിയിച്ചു. വിസ നിയമലംഘകർ യുഎഇ വിടാതെ തന്നെ പദവി മാറ്റാനുള്ള അവസരത്തിന് അഭ്യർഥിക്കുന്നുവെന്നു അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.
12 ശതമാനം അപേക്ഷകർ മാത്രമാണ് രാജ്യം വിടാൻ തീരുമാനിച്ചത്. എന്നാൽ യുഎഇയിൽ വീണ്ടും ജോലി കണ്ടെത്താനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് അവർ മടങ്ങുന്നത്. ഫീസോ പിഴയോ കൂടാതെ നിയമലംഘകരെ രാജ്യം വിടാൻ അനുവദിക്കുന്നതാണ് പൊതുമാപ്പ്. പുനഃപ്ര വേശ നിരോധം ഉണ്ടാവുകയുമില്ല.
അനധികൃത പ്രവാസികൾക്ക് പൊതുമാപ്പ് ലഭിച്ചതിന് ശേഷം, രാജ്യത്ത് നിയമപരമായി ജീവിക്കാനും ജോലി ചെയ്യാനും കഴിയും. കൂടാതെ ഭരണപരമായ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ല. ഇത് മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നു.നിയമലംഘകർക്ക് ഗ്രേസ് പിരീഡിൽ ആറ് പ്രധാന സേവനങ്ങൾക്ക് അപേക്ഷിക്കാം. എക്സിറ്റ് പെർമിറ്റ്, റെസിഡൻസി പുതുക്കൽ, രാജ്യത്ത് ജനിച്ച ഒരു വിദേശിക്ക് റെസിഡൻസി നൽകൽ, ജോലിക്കോ താമസത്തിനോ പുതിയ വിസ, സാധുതയുള്ള വിസയുടെ, തൊഴിൽ, സന്ദർശക വിസ നിയമം ലംഘിക്കുന്നവർക്ക് താമസാനുമതി എന്നിവയാണവ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."