നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ പി.എച്ച്.ഡി; അപേക്ഷ സെപ്റ്റംബര്‍ 23 വരെ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ന്യൂഡല്‍ഹി 2024-25 വര്‍ഷത്തെ വിന്റര്‍ സെഷന്‍ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമുകള്‍,
ഇമ്യൂണോളജി
ഇന്‍ഫെക്ഷ്യസ് ആന്‍ഡ് ക്രോണിക് ഡിസീസ് ബയോളജി
മോളിക്യൂലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി
കെമിക്കല്‍ ബയോളജി
സ്ട്രക്ച്ചറല്‍ ബയോളജി
കമ്പ്യൂട്ടേഷനല്‍ ബയോളജി
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് www.nii.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദവിവരങ്ങളും, വിജ്ഞാപനവും കാണാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23 ആണ്. ഒക്ടോബര്‍ 27ന് എന്‍ട്രന്‍സ് എക്‌സാം നടക്കും. ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്കായി നവംബര്‍ 26 മുതല്‍ അഭിമുഖം നടക്കും. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.
phd admission in national institute of immunology apply till september 23
കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് അധ്യാപകർ
കാസർകോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിൽ (ഐ.ടി.ഇ.പി) വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലിഷ് (ഒ.ബി.സി), പൊളിറ്റിക്കൽ സയൻസ് (യു.ആർ), സുവോളജി (യു.ആർ), ഹിന്ദി (ഒ.ബി.സി), മലയാളം (യു.ആർ), കൊമേഴ്‌സ് (ഇഡബ്ല്യു.എസ്) എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാർക്കോടെ ബി.എഡ്, ബന്ധപ്പെട്ട വിഷയങ്ങളിലോ എജ്യൂക്കേഷനിലോ യു.ജി.സി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കിൽ യു.ജി.സി മാനദണ്ഡപ്രകാരമുള്ള പി.എച്ച്.ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി വിഷയങ്ങളിൽ 23നും ഹിന്ദി, മലയാളം, കൊമേഴ്‌സ് വിഷയങ്ങളിൽ 24നുമാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."