ടവര്‍ നിര്‍മ്മാണം; നാട്ടുകാര്‍ക്കെതിരേ കമ്പനി വക പരാതി
ടകാഞ്ഞങ്ങാട്: ടവര്‍ നിര്‍മാണത്തിനെതിരെ സംഘടിച്ച നാട്ടുകാര്‍ക്കെതിരേ മൊബൈല്‍ കമ്പനിക്കാരന്റെ പരാതി. ജില്ലാ ആശുപത്രിക്ക് സമീപത്ത് ടവര്‍ സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിക്കാരുടെ നീക്കം തടഞ്ഞ പ്രദേശവാസികള്‍ക്കെതിരെയാണ് പരാതി. നഗരസഭയിലെ പതിമൂന്നാം വാര്‍ഡില്‍പെട്ട ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിക്ക് തെക്ക് ഭാഗം മതിലിന് സമീപമാണ് റിലയന്‍സ് മൊബൈല്‍ കമ്പനി കൂറ്റന്‍ ടവര്‍ നിര്‍മിക്കുന്നതിന് ജോലികള്‍ ആരംഭിച്ചത്. ജെ.സി.ബി കൊണ്ടുവന്ന് കുഴിയെടുത്ത് പോയ കമ്പനി ജീവനക്കാര്‍ കഴിഞ്ഞ ദിവസം വന്ന് ടവര്‍ സ്ഥാപിക്കാനുള്ള ഒരുക്കം തുടങ്ങുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
നഗരസഭയില്‍ നിന്നും യാതൊരുവിധ അനുമതിയും വാങ്ങാതെ സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പറഞ്ഞാണത്രെ ടവര്‍ നിര്‍മാണത്തിനു ഇവര്‍ മുതിര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരേ കമ്പനി മാനേജര്‍ ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് പൊലിസ് നാട്ടുകാരെ വിളിച്ചുവരുത്തി സംഭവത്തിന്റെ നിജസ്ഥിതി ചോദിച്ചറിഞ്ഞു. എന്തു വന്നാലും ടവര്‍ നിര്‍മിക്കാന്‍ അനുവദിക്കില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."