ഓണം സ്പെഷല്‍ ശര്‍ക്കര ഉപ്പേരി
ശര്‍ക്കര ഉപ്പേരിയുടെ മധുരമില്ലാതെ എന്ത് ഓണസദ്യ. വാഴയിലയുടെ ഇടതുഭാഗത്തു വിളമ്പുന്ന ശര്‍ക്കര ഉപ്പേരി കഴിച്ചാണ് സദ്യയുടെ തുടക്കം തന്നെ. അടിപൊളി രുചിയില്‍ ക്രിസ്പി ശര്‍ക്കര ഉപ്പേരി കഴിച്ചു നോക്കൂ...
നേന്ത്രക്കായ - 4
ശര്‍ക്കര -5
മഞ്ഞപ്പൊടി -
ചുക്ക് പൊടിച്ചത് - അര ടീസ്പൂണ്‍
ജിരകം പൊടിച്ചത്- അര ടീസ്പൂണ്‍
ഏലക്കാ- 3
അരിപ്പൊടി- 2 സ്പൂണ്‍
എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
തൊലികളഞ്ഞ നേന്ത്രക്കായ ചെറിയ കഷണങ്ങളാക്കുക. ഈ കഷണങ്ങള്‍ മഞ്ഞള്‍പൊടി ഇട്ട വെള്ളത്തിലേക്കിട്ട് നന്നായി കഴുകിയെടുക്കുക. ഒരു ചുവട് കട്ടിയുള്ള കടായി അടുപ്പത്ത് വച്ച് എണ്ണയൊഴിക്കുക. ഇതിലേക്ക് നേന്ത്രക്കായ കഷണങ്ങളാക്കിയത് ചെറുതീയില്‍ വറുത്തു കോരുക. കട്ടിയുള്ള കഷണങ്ങളാവുന്നത് കൊണ്ട് ഉള്ള് വേവാന്‍ സമയമെടുക്കും. മൊരിഞ്ഞു തുടങ്ങുന്നത് ഇളക്കുമ്പോ മനസിലാവും. 20 മിനിറ്റ് വേണ്ടിവരും വേവാന്‍. ഇത് ചൂടുപോവാന് മാറ്റിവയ്ക്കുക.
ഇനി ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. ഉരുകിക്കഴിഞ്ഞാല്‍ അതിലേക്ക് കായ വറുത്തത് ഇട്ട് നന്നായി യോജിപ്പിക്കുക. തീ ഓഫ് ചെയ്ത് ഇതിലേക്ക് പൊടിച്ചുവച്ച ജീരകപ്പൊടിയും ഏലക്ക പൊടിയും ചുക്കുപൊടിയും ചേര്‍ക്കുക. ശേഷം അരിപ്പൊടി അല്പം വിതറുക. ചൂടുകുറയുന്നതനുസരിച്ച് ഇവ ക്രിസ്പിയായി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."