HOME
DETAILS

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

  
September 14, 2024 | 10:27 AM

Thanoor Custodial Death Family Files Complaint with CBI Demanding Conspiracy Investigation

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐക്ക് വീണ്ടും പരാതി നല്‍കി താമിര്‍ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. കേസ് നാലു പേരില്‍ ഒതുക്കരുതെന്ന് കുടുംബം പറഞ്ഞു.

കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിര്‍ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി. മുന്‍ എസ്പി സുജിത് ദാസിന്റെ ഫോണ്‍ റെക്കോര്‍ഡിങ്ങും പിവി അന്‍വറിന്റെ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുടുംബം വീണ്ടും പരാതി നല്‍കിയത്. 

2023 ഓഗസ്റ്റ് ഒന്നിനാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിക്കുന്നത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും 2 മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ തൃപ്തരാകാത്തതിനെത്തുടര്‍ന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.

Thanoor Custodial Death: Family Files Complaint with CBI Demanding Conspiracy Investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  16 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  16 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  17 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  17 hours ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  17 hours ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  18 hours ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  18 hours ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  18 hours ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  18 hours ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  18 hours ago