കോഴിക്കോട്ടുകാര്‍ക്ക് സ്നേഹത്തോടെ ഭക്ഷണം വിളമ്പാന്‍ ഇനി കാദര്ക്കയില്ല
കോഴിക്കോട്ടുകാര്‍ക്ക് നല്ലഭക്ഷണം വിളമ്പിയ സി.എം ഖാദര്‍ (കാദര്‍ക്ക) അന്തരിച്ചു. ചുരുങ്ങിയ പൈസക്ക് നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമേതാണെന്ന് കോഴിക്കോട്ടുകാരോട് ചോദിച്ചാല്‍ സ്റ്റേഡിയത്തിനടുത്തുള്ള കാദര്‍ക്കാന്റെ മെസ്സ് എന്ന് പറയാതിരിക്കില്ല. കാരണം അത്രയ്ക്ക് സുപരിചിതമാണ് കാദര്‍ക്കായും മെസ്സും. വളരെ ചെറിയ പൈസയ്ക്ക് ചോറും നെയ്ചോറും ബിരിയാണിയുമെല്ലാം കിട്ടും.
നഗരത്തിലെ വിദ്യാര്‍ഥികള്‍, ഓഫീസ് ജീവനക്കാര്‍, തൊഴിലാളികള്‍, ഡ്രൈവേഴ്സ് തുടങ്ങി എല്ലാവരും ഉച്ചയ്ക്ക് മെസ്സിലുണ്ടാകും. ഭക്ഷണത്തിനൊപ്പം സ്നേഹവും വിളമ്പുന്ന കാദര്ക്കായുമായി അത്രയ്ക്ക് ആത്മബന്ധം അവിടയെത്തുന്ന ഓരോരുത്തര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ കാദര്‍ക്കാന്റെ വിയോഗം ഒരിക്കല്‍ ഭക്ഷണം കഴിച്ചവര്‍ക്ക് പോലും വിങ്ങലുണ്ടാക്കുന്നു.
നിഷ്ക്കളങ്കമായ ഒരു മനുഷ്യന്, തൊഴിലാളികളോട് പോലും സൗമ്യമായി പെരുമാറുന്ന ആള് എന്നും അദ്ദേഹത്തിനെ അടയാളപ്പെടുത്താനാകും. ഭക്ഷണത്തിലെ ക്വളിറ്റിയും സര്‍വീസുമാണ് ഇവിടേക്ക് വീണ്ടും വീണ്ടും വരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. അതായിരിക്കണം 20 വര്‍ഷം കഴിഞ്ഞും ഈ കുഞ്ഞു മെസ്സ് ഇങ്ങനെ തന്നെ തിരക്കോട്ടും കുറയാതെ തന്നെ നില്ക്കാന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."