HOME
DETAILS

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

  
Web Desk
September 15, 2024 | 7:32 AM

Delhi Chief Minister Arvind Kejriwal Announces Resignation in Two Days Seeks Public Verdict

ന്യൂഡല്‍ഹി: കേന്ദ്രത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രണ്ടു ദിവസത്തിനകം രാജി വെക്കുമെന്നാണ് പ്രഖ്യാപനം. ജിയില്‍ നിന്നിറങ്ങിയതിന് പിന്നാലെ നടത്തിയ പാര്‍ട്ടി യോഗത്തിലാണ്  പ്രഖ്യാപനം.  

' രണ്ട് ദിവസത്തിനകം ഞാന്‍ രാജി വെക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കും വരെ ഇനി ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. മാസങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. എനിക്ക് രാജ്യത്തെ നിയമവ്വസ്ഥ നീതി നല്‍കിയിരിക്കുന്നു. ഇനി ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതിയാണ് എനിക്ക് വേണ്ടത്. ജനങ്ങള്‍ ഉത്തരവിട്ട ശേഷമേ ഇനി ഞാന്‍ ആ കസേരയില്‍ ഇരിക്കുകയുള്ളൂ' കെജ്‌രിവാള്‍ പറഞ്ഞു. 

കെജ്‌രിവാള്‍ നിരപരാധിയോ കുറ്റവാളിയോ..ഡല്‍ഹിയിലെ ജനങ്ങളോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നവംബറില്‍ തെരഞ്ഞെടുപ്പ് വേണമെന്നും മഹാരാഷ്ട്രക്കൊപ്പം തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

താത്ക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തചമാക്കി. മനീഷ് തിസോദിയ ചുമതല ഏല്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 

സിദ്ധരാമയ്യ (കര്‍ണാടക മുഖ്യമന്ത്രി) , പിണറായി വിജയന്‍ (കേരള മുഖ്യമന്ത്രി) , മമത ദീദി (ബംഗാള്‍ മുഖ്യമന്ത്രി)  എന്നിവര്‍ക്കെതിരെ അവര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബി.ജെ.പി. അല്ലാത്തവരോട് എനിക്ക് അപേക്ഷിക്കാനുള്ളത് ഇതാണ്. അവര്‍ നിങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ രാജിവെക്കരുത്. ഇത് അവരുടെ പുതിയ ഗെയിമാണ്- അദ്ദേഹം പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 hours ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 hours ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  4 hours ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  4 hours ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  5 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  5 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  5 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  5 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  6 hours ago