HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

  
Web Desk
March 04, 2026 | 6:20 AM

sabarimala-gold-theft-case-padmakumar-bail-plea-verdict-today

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറും സ്വാഭാവിക ജാമ്യംനേടി പുറത്തേയ്ക്ക്. കൊല്ലം വിജിലന്‍സ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ജാമ്യഹരജി നല്‍കിയിരുന്നു. ഇന്നലെ വാദം കേട്ട കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ് മോഹിത് ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. 

കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ ദ്വാരപാലക ശില്‍പ കേസില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനായിരുന്നില്ല. ഇന്ന് ദ്വാരപാലക കേസില്‍ കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറിന് പുറത്തിറങ്ങാം.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍ എന്നിവര്‍ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. 

 

 

In the Sabarimala gold theft case, a verdict is expected today on the bail plea filed by Padmakumar. Padmakumar, who is an accused in the high-profile theft case linked to Sabarimala, has approached the court seeking bail. The court is scheduled to pronounce its decision on his bail petition today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  7 days ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  7 days ago
No Image

ഇത് വീഡിയോ ഗെയിം ബാറ്റിംഗ്!: വൈഭവ് സൂര്യവംശിയുടെ പോരാട്ടവീര്യത്തിൽ അമ്പരന്ന് ഓസീസ് നായകൻ

Cricket
  •  7 days ago
No Image

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി

Kerala
  •  7 days ago
No Image

വോട്ട് ചെയ്യാന്‍ കയറിയത് അനുയായിക്കൊപ്പം, പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി

Kerala
  •  7 days ago
No Image

എച്ച്‌ഐവി ബാധിതന്‍ രക്തം ബലമായി കുത്തിവച്ചു; ക്രൂരതയ്ക്ക് ഇരയായ 24കാരി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു 

National
  •  7 days ago
No Image

ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം; അബൂദബിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ നിയമങ്ങൾ കർശനമാക്കി; അധ്യാപനത്തിനും ഹാജരിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

uae
  •  7 days ago
No Image

Police Violence Continues Against Villagers Protesting Bauxite Mining in Odisha

National
  •  7 days ago
No Image

ദോഹയിൽ മലയാളി പ്രവാസി അന്തരിച്ചു

qatar
  •  7 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  7 days ago