HOME
DETAILS

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഭരണഘടനാ ഭേദഗതി എളുപ്പമല്ല

  
സി.വി ശ്രീജിത്ത്
September 19 2024 | 02:09 AM

One Nation One Election Constitutional Amendments and Political Challenges Ahead

ന്യൂഡല്‍ഹി: സർവാധിപത്യത്തിലേക്കുള്ള ചവിട്ടുപടിയായി ഒരുരാജ്യം ഒരുതെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള ബിൽ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ വരാനിക്കുകയാണ്. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ Read more at: https://www.suprabhaatham.com/details/408522?link=One-Nation-One-Election-Approved-by-modi-Cabinet ഇത് നിരവധി പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഒളിഞ്ഞിരിക്കുന്ന കെണികൾ Read more at: https://www.suprabhaatham.com/todaysarticle?id=408&link=

രാഷ്ട്രീയ അഭിപ്രായഐക്യം രൂപപ്പെടുത്താതെ, ജനങ്ങളുടെ താല്‍പര്യങ്ങളറിയാതെ എളുപ്പത്തില്‍ തെരഞ്ഞെടുപ്പ് രീതി പൊളിച്ചെഴുതാനാകില്ല. ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരിച്ച തീരുമാനവും ഭരണഘടനാ ഭേദഗതികള്‍ വരുത്തുകയും ചെയ്യാതെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കുന്നത് ഭരണഘടനാ അനുച്ഛേദങ്ങള്‍ പ്രകാരമാണ്. ആര്‍ട്ടിക്കിള്‍ 83(2), 172 എന്നിവ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുള്‍പ്പെടെ അഞ്ചോളം അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാതെ തെരഞ്ഞെടുപ്പ് രീതി മാറ്റാനാകില്ല. ഇതോടൊപ്പം 1951ലെ ജനപ്രാതിനിധ്യ നിയമം, ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും നടപടിക്രമങ്ങളും ചട്ടങ്ങളും എന്നിവയും ഭേദഗതി ചെയ്യേണ്ടതുണ്ട്.

വേണ്ടത് 18 ഭരണഘടനാ ഭേദഗതികൾ

രാംനാഥ് കൊവിന്ദ് സമിതി ശുപാര്‍ശ ചെയ്തത് പ്രകാരമാണെങ്കില്‍ 18 ഭരണഘടനാ ഭേദഗതികളാണ് ഒറ്റ തെരഞ്ഞെടുപ്പിനായി വരുത്തേണ്ടത്. ഇവയില്‍ മിക്ക ഭേദഗതികള്‍ക്കും സംസ്ഥാന നിയമസഭകളുടെ അനുമതി ആവശ്യമാണ്. സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലാത്ത ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കാനാകുമെങ്കിലും മറ്റുള്ള ഭേദഗതികള്‍ക്ക് പകുതിയിലേറെ സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി വേണം. ഒട്ടും പ്രായോഗികത ഇല്ലാത്ത നിര്‍ദേശമെന്നാണ് നിയമവിദഗ്ധര്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിലയിരുത്തുന്നത്. അഞ്ചുവര്‍ഷ കാലാവധിയെന്നത് രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ ആശ്രയിച്ചുള്ളതാണെന്നും കാലാവധിക്ക് മുമ്പായി സര്‍ക്കാരുകള്‍ ഒഴിയുകയോ സഭ പിരിച്ചുവിടുകയോ ചെയ്താല്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം തന്നെ അതോടെ ഇല്ലാതാകുമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

one nation 1 .jpg

കേന്ദ്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ താഴെ വീഴുകയോ, ലോക്‌സഭ പിരിച്ചുവിടുകയോ ചെയ്താല്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി സ്വീകരിക്കുകയും അതുപ്രകാരം അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ താഴെ വീഴുകയോ, ലോക്‌സഭ പിരിച്ചുവിടുകയോ ചെയ്താല്‍ സംസ്ഥാന നിയമസഭകള്‍ അതേപടി തുടരുന്ന സാഹചര്യം വരും. അങ്ങനെ വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ് സമയക്രമം തെറ്റുന്നതിലേക്ക് കാര്യങ്ങളെത്തും.
1983ല്‍ തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇത്തരമൊരു ആശയം മുന്നോട്ടു വച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം 195152ല്‍ ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. പിന്നീട് 1957, 1962, 1977 വര്‍ഷങ്ങളിലും സമാനമായ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, 1968ലും 1969ലും ചില സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിട്ടതോടെ ഒരേ സമയത്തുള്ള തെരഞ്ഞെടുപ്പ് രീതി തെറ്റി. പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടതും തെരഞ്ഞെടുപ്പ് സമയക്രമംമാറാനിടയാക്കി. പിന്നീട് ലോക്‌സഭയിലേക്കും നാലോ അഞ്ചോ സംസ്ഥാനങ്ങളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുകയും ബാക്കി സംസ്ഥാനങ്ങളില്‍ ഇടവിട്ട വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥിതിയുമായി മാറി. 1999 ലാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണം ചൂണ്ടിക്കാട്ടി നിയമകമ്മിഷന്‍ 170ാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ശക്തമായി ഉയര്‍ന്നു വരികയായിരുന്നു. ഇതിനായി 2015ല്‍ നിയമനീതിന്യായ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി, 2017ല്‍ നീതി ആയോഗ്, 2018ല്‍ നിയമകമ്മിഷന്‍ എന്നിവര്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ശുപാര്‍ശ നല്‍കി. ഏറ്റവും ഒടുവിലാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ തേടിയത്.

പ്രായോഗിക ബുദ്ധിമുട്ടുകള്‍

ഒരേ സമയം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെങ്കില്‍ അടിസ്ഥാന, സാങ്കേതിക സൗകര്യവും മനുഷ്യശേഷിയും വലിയ തോതില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇ.വി.എമ്മുകളും വിവിപാറ്റ് യന്ത്രങ്ങളും രാജ്യവ്യാപകമായി ലഭ്യമാക്കണം. ഇതോടൊപ്പം പൊളിങ് ബൂത്തുകളുടെ ലഭ്യത, തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി പരിശീലനം നേടിയ ഉദ്യോഗസ്ഥ വൃന്ദം, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവയും ഒരുക്കേണ്ടതുണ്ട്. 
ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും മണ്ഡലങ്ങളിലും സംസ്ഥാനങ്ങളിലും സുരക്ഷയ്ക്കായി കൂടുതല്‍ സേനയെ വിനിയോഗിക്കേണ്ടിവരും. സംസ്ഥാന പൊലിസ്, അര്‍ധസൈനിക വിഭാഗം, സേനാ വിഭാഗം എന്നിവയുടെ സേവനം മതിയാകാതെ വരും. 

വോട്ടര്‍ പട്ടിക  വെല്ലുവിളിയാകും

ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയാറാക്കേണ്ടി വരും. നിലവില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനായി വ്യത്യസ്ത വോട്ടര്‍ പട്ടികയും പ്രാദേശിക ഭരണകൂടങ്ങളുടെ തെരഞ്ഞെടുപ്പിനായി പ്രത്യേക വോട്ടര്‍ പട്ടികയുമാണ് നിലവിലുള്ളത്.  ലോക്‌സഭാ, നിയമസഭാ വോട്ടര്‍ പട്ടിക തയാറാക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക തയാറാക്കി തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുമാണ്. 
വോട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 325 ഭേദഗതി ചെയ്താല്‍ മാത്രമോ ഒറ്റ വോട്ടര്‍ പട്ടിക പ്രവാര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ.

ഫെഡറലിസത്തിന് ഭീഷണി

സ്വാതന്ത്ര്യാനന്തരം പരമാധികാര റിപ്പബ്ലിക് ആയതോടെ ഭരണഘടനയുടെ അനുച്ഛേദം ഒന്നില്‍ പറയുന്നത് പ്രകാരം യൂനിയന്‍ ഓഫ് സറ്റേറ്റ് ആണ് ഇന്ത്യ. ഭരണഘടനാ തത്വങ്ങളില്‍ ഊന്നി, പരസ്പരം ഏറ്റുമുട്ടാതെയും എന്നാല്‍ നിയന്ത്രണങ്ങളിലൂടെ ചേര്‍ന്നുനിന്നും അധികാര അവകാശങ്ങള്‍ പങ്കുവച്ചും കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന ഫെഡറല്‍ രീതിയാണ് രാജ്യം സ്വീകരിച്ചത്. എന്നാല്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ നിലവില്‍ വന്നാല്‍ ഫെഡറലിസം എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെടും. ഫെഡറല്‍ ഘടനയുടെ അടിസ്ഥാന സങ്കല്‍പം ഇല്ലാതാകുന്നതോടെ കേന്ദ്രസംസ്ഥാന ബന്ധത്തില്‍ വിള്ളല്‍ വീഴുകയും അവയ്ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്നാണ് നിയമവിദഗ്ധര്‍ ആശങ്കപ്പെടുന്നത്.

one nation .jpg

എസ്.ആര്‍ ബൊമ്മെ കേസില്‍ സുപ്രിംകോടതി  ഊന്നിപ്പറഞ്ഞ  സംസ്ഥാനങ്ങളുടെ  ഭരണഘടനാപരമായ അസ്ഥിത്വം ഉള്‍ക്കൊള്ളാതെ വന്നാല്‍ യൂനിയന്‍ ഓഫ് സ്റ്റേറ്റ് എന്ന സങ്കല്‍പം തന്നെ ദുര്‍ബലമായേക്കും. അതുകൊണ്ടു കൂടിയാണ് ഓരേ സമയമുള്ള തെരഞ്ഞെടുപ്പ് അസാധ്യമെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ നിയമ കമ്മിഷന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാവര്‍ത്തികമായാല്‍ അത് ഫെഡറിലസത്തെ മാത്രമല്ല വോട്ടര്‍മാരുടെ സ്വതന്ത്രമായ സമ്മതിദാന അവകാശ വിനിയോഗത്തിനും മുന്‍ഗണനാ വിഷയങ്ങള്‍ സ്വീകരിക്കുന്നതിനും വെല്ലുവിളി നേരിടുമെന്ന ആശങ്ക കൂടി ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത്, സംസ്ഥാനം, ദേശീയം തുടങ്ങി വിവിധ തലങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളാണ്  തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക.  ഒറ്റ തെരഞ്ഞെടുപ്പ് എന്ന രീതി നിലവില്‍ വന്നാല്‍ തങ്ങള്‍ പരിഗണിക്കേണ്ടത് ദേശീയ വിഷയമാണോ പ്രാദേശിക പ്രശ്‌നമാണോ എന്ന ആശയക്കുഴപ്പത്തില്‍ വോട്ടര്‍മാര്‍ എത്തിയേക്കാം. ഇത് വോട്ടെടുപ്പിന്റെ സ്വതന്ത്രമായ രീതിയെ പോലും സ്വാധീനിക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് രാഷ്ടീയ പാര്‍ട്ടികളെ ബാധിക്കും. 

  • "One Nation, One Election" proposal faces legal and logistical challenges.
  • Requires 18 constitutional amendments, needing state assembly approvals.
  • Concerns over federalism and voter autonomy.
  • Issues with voter lists and security arrangements.
  • India's democratic framework and governance will be demolished
  • Political consensus is essential for implementation.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഒളിഞ്ഞിരിക്കുന്ന കെണികൾ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago