ബിഹാറില്‍ ഇന്‍ഡ്യ മുന്നണിയില്‍ തര്‍ക്കമില്ലെന്ന് തേജസ്വി യാദവ്
പട്ന: ബിഹാറില്‍ ഇന്‍ഡ്യാ മുന്നണിയിലെ സീറ്റുവിഭജനം അന്തിമ ഘട്ടത്തിലെത്തിയതായും ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. കോണ്‍ഗ്രസും ആര്.ജെ.ഡിയും തമ്മില്‍ സീറ്റുവിഭജനത്തില്‍ തര്‍ക്കമുണ്ടെന്ന പ്രചാരണം തേജസ്വി നിഷേധിച്ചു.
കോണ്‍ഗ്രസ് നേതാവും ബിഹാര്‍ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ മുകുള്‍ വാസ്നിക്കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തേജസ്വി യാദവിന്റെ പ്രതികരണം. ആര്.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബിഹാറില്‍ ഒറ്റക്കെട്ടായി മത്സരിക്കും. ചില സീറ്റുകളുമായി ബന്ധപ്പെട്ട നീക്കുപോക്കിനാണ് കാത്തിരുന്നത്.
ഇക്കാര്യത്തിലെല്ലാം ധാരണയുണ്ടാക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ല. ഞങ്ങള്‍ ഇരുവരും പഴയ കൂട്ടുക്കെട്ടാണ്. എല്ലാ സാഹചര്യത്തിലും ഒരുമിച്ച് നിന്നവരാണ് കോണ്‍ഗ്രസും ആര്.ജെ.ഡിയും. തുടര്‍ന്നും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ബന്ധം ശക്തമായി മുന്നോട്ടുപോകുമെന്നും തേജസ്വി യാദവ് പറഞ്ഞു. ബി.ജെ.പിയെ തടയുക എന്ന ലക്ഷ്യത്തിലാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. മുകുള്‍ വാസ്നിക്കുമായുള്ള കൂടിക്കാഴ്ചയില്‍ ബിഹാര്‍ പി.സി.സി പ്രസിഡന്റ് അഖിലേഷ് പ്രസാദ് സിങ്, എ.ഐ.സി.സി സെക്രട്ടറി മോഹന്‍ പ്രകാശ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."