വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റല്‍: എം.എല്‍.എ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്
വാടാനപ്പള്ളി: തളിക്കുളം പുതുക്കുളത്തെ തകര്‍ച്ചയിലായ വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റുന്ന സംഭവത്തില്‍ ഗീതാ ഗോപി എം.എല്‍.എ വസ്തുതകള്‍ വളച്ചൊടിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മണപ്പുറം ജനകീയ സമിതി ആരോപിച്ചു.
1977 ല്‍ നിര്‍മിച്ച ടാങ്ക് ഇരുപത് വര്‍ഷത്തോളമായി ഉപയോഗിക്കുന്നില്ല.
കോണ്‍ക്രീറ്റ് അടര്‍ന്നും കമ്പികള്‍ പുറത്തായും തകര്‍ച്ചയിലായ ജലസംഭരണി പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി മണപ്പുറം ജനകീയ സമിതി പ്രക്ഷോഭത്തിലാണ്. സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഈ ടാങ്കില്‍ വെള്ളം സംഭരിച്ച് ജലവിതരണത്തിനും അധികാരികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരേയും ജനരോഷം ഉയര്‍ന്നു.
ഇതേ തുടര്‍ന്ന് ടാങ്ക് പൊളിക്കാന്‍ വാട്ടര്‍ അഥോറിറ്റി ഒരു ലക്ഷം രൂപ നീക്കി വെച്ചു.
ഈ തുകയ്ക്ക് ടെണ്ടര്‍ എടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. ഈ സാഹചര്യത്തില്‍ മണപ്പുറം ജനകീയ സമിതി വാടാനപ്പള്ളി പൊലിസ് മുഖേന സമര്‍പ്പിച്ച പരാതിയില്‍ ചാവക്കാട് നടന്ന അദാലത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാട്ടര്‍ അഥോറിറ്റി മൂന്ന് ലക്ഷം രൂപ വകയിരുത്തി വീണ്ടും ടെണ്ടര്‍ ക്ഷണിച്ച് ടാങ്ക് പൊളിക്കാന്‍ നടപടിയായത്.
യാഥാര്‍ഥ്യം ഇതായിരിക്കെ ടാങ്ക്‌പൊളിക്കല്‍ തന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള എം.എല്‍.എയുടെ ശ്രമം ജനകീയ സമിതിയില്‍ ഉള്‍പ്പെട്ട പ്രദേശവാസികളെ അവഹേളിക്കലാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമാകാതെയാണ് മണപ്പുറം ജനകീയ സമിതി ഇതിനു വേണ്ടി പ്രവര്‍ത്തിച്ചത്.
എന്നാല്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി എം.എല്‍.എ നടത്തുന്ന തെറ്റായ അവകാശവാദം അവസാനിപ്പിക്കണമെന്ന് ജനകീയ സമിതി കണ്‍വീനര്‍ കെ.എച്ച് നൗഷാദ് ആവശ്യപ്പെട്ടു. അതേ സമയം മഴ കാരണം ചൊവ്വാഴ്ച നടത്താതിരുന്ന ടാങ്ക് പൊളിക്കല്‍ ഇന്നലേയും തുടരുകയാണ്. തിങ്കളാഴ്ചയാണ് പൊളിച്ചു മാറ്റല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."