HOME
DETAILS
MAL
ബ്ലോക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
August 31 2016 | 19:08 PM
മതിലകം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് ഫെഡറേഷന് എ.ഐ.ടി.യു.സി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതിലകം ബ്ലോക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക, കൂലി മുന്നൂറ് രൂപയാക്കി വര്‍ധിപ്പിക്കുക, തൊഴില്‍ ദിനം ഇരുനൂറ് ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ഇ.ടി ടൈസന്‍മാസ്റ്റര്‍ എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബേബി ജനാര്ദനന് അധ്യക്ഷയായി. പി.വി മോഹനന്, ലളിത ചന്ദ്രശേഖരന്, കെ ശ്രീകുമാര്‍, മിനിഷാജി, ബി.എ ഗോപി, ടി.പി രഘുനാഥ്, ആര്.കെ ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."