HOME
DETAILS

 ഹൃദയാക്ഷരമായി ഹൈബിയും ഹൃദയം കവരാന്‍ ഷൈന്‍ ടീച്ചറും; എറണാകുളത്തെ വോട്ട് വിശേഷം അറിയാം

  
സുനി അല്‍ഹാദി
March 28 2024 | 04:03 AM

Hibi as heart letter and Shine teacher to cover heart

കൊച്ചി: മാനം മുട്ടെ നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങളും കൊച്ചി മെട്രോ പോലുള്ള സ്വപ്നപദ്ധതികളും ഐ.ടി വിപ്ലവവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും പോരാട്ടച്ചൂട് ഉച്ചസ്ഥായിയില്‍. താന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി സിറ്റിങ് എം.പി കൂടിയായ യു.ഡി.എഫിന്റെ ഹൈബി ഈഡന്‍ പ്രചാരണം സജീവമാക്കുമ്പോള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയുമൊക്കെ ചേര്‍ത്തുപിടിച്ച് കൂടുതല്‍ വോട്ട് നേടാനുള്ള  കഠിന പ്രയത്‌നത്തിലാണ് അധ്യാപിക കൂടിയായ  എല്‍.ഡി.എഫിന്റെ കെ.ജെ ഷൈന്‍ ടീച്ചര്‍. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക്  മുമ്പുതന്നെ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ നോര്‍ത്ത് പറവൂര്‍ സ്വദേശിനി കെ.ജെ     ഷൈന്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംനേടിയിരുന്നു. കൊടും ചൂട് വകവയ്ക്കാതെ വീടുകളും സ്ഥാപനങ്ങളും ഓഫിസുകളും മാര്‍ക്കറ്റുകളും ഫ്‌ളാറ്റുകളുമൊക്കെ കയറിയിറങ്ങി ഇരു സ്ഥാനാര്‍ഥികളും  പ്രചാരണരംഗത്ത് മുന്നേറുകയാണ്.

എന്‍.ഡി.എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഏറെ വൈകിയെങ്കിലും കൂടുതല്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് വിഹിതം കൂട്ടാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയുടെ ഡോ. കെ.എസ് രാധാകൃഷ്ണന്‍. കഴിഞ്ഞ ലോക്‌സഭയില്‍ എറണാകുളത്തിനു വേണ്ടിയോ ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ നേടിയെടുക്കാനോ ശബ്ദമുയര്‍ത്താന്‍ സിറ്റിങ് എം.പിയായ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന് കഴിഞ്ഞില്ലെന്നും തന്നെ വിജയിപ്പിച്ചാല്‍ നാടിന്റെ ശബ്ദമാകാന്‍  കഴിയുമെന്നും ഷൈന്‍ ടീച്ചര്‍ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലുമൊക്കെ പ്രസംഗിക്കുന്നു.

അതേസമയം  എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷാലിറ്റി ചികിത്സാസംവിധാനം ഉള്‍പ്പെടെ കൊവിഡ് കാലത്ത് താന്‍ നടത്തിയ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സി.പി.എം ക്യാംപുകളെ നിശബ്ദമാക്കുകയാണ്  ഹൈബിയും അനുയായികളും. 299 കോടി രൂപ ചെലവഴിച്ചുള്ള എറണാകുളം സൗത്ത് റെയില്‍വേയുടെ വികസനം, 150 കോടി ചെലവഴിച്ചുള്ള നോര്‍ത്ത് റെയില്‍വേ വികസനം, തൃപ്പൂണിത്തുറ റെയില്‍വേ വികസനം, ആലപ്പുഴയിലേക്കുള്ള പാത ഇരട്ടിപ്പിക്കല്‍, എറണാകുളത്തിന്റെ മുഖഛായ മാറ്റിയ സി.എസ്.എം.എല്‍ പദ്ധതികള്‍ ഇവയൊക്കെ എം.പി എന്ന നിലയില്‍ ഹൈബിയുടെ നേട്ടമാണെന്നും അദ്ദേഹത്തിന്റെ ക്യാംപ് മറുപടി നല്‍കുന്നു.

വികസനത്തിനു പകരം ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള അരക്ഷിതാവസ്ഥയാണ് ഷൈന്‍ ടീച്ചര്‍ പ്രചാരണായുധമാക്കുന്നത്.  മനുഷ്യാവകാശത്തിലൂന്നിയ ഭരണഘടനാമൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ ഇടത് എം.പിമാര്‍ക്കാണ് കഴിയുന്നതെന്നും ഷൈന്‍ ടീച്ചര്‍ പറയുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ സംസാരിച്ചതിന് നിരവധി തവണ താന്‍  സഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നേടിയിട്ടുണ്ടെന്നാണ് ഹൈബിയുടെ മറുപടി. എറണാകുളത്തിന്റെ ഹൃദയാക്ഷരമാണ് താനെന്ന് ഹൈബി അവകാശപ്പെടുമ്പോള്‍ എറണാകുളത്തിന്റെ ഹൃദയം താന്‍ കവരുമെന്ന് ഷൈന്‍ ടീച്ചര്‍.  

ഓരോ വോട്ടര്‍മാരെയും പരമാവധി നേരില്‍കണ്ട് കുശലം പറഞ്ഞ് വോട്ട് ഉറപ്പിക്കുകയാണ് മുന്നണി സ്ഥാനാര്‍ഥികള്‍. മാലിന്യപ്രശ്‌നവും കുടിവെള്ളക്ഷാമവും ഒക്കെ പരിഹരിക്കപ്പെടുമെന്ന ഉറപ്പും സ്ഥാനാര്‍ഥികള്‍ നല്‍കുന്നു. 
വാണിജ്യതലസ്ഥാനം  ഉള്‍ക്കൊള്ളുന്ന എറണാകുളം മണ്ഡലത്തില്‍ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ കോണുകളില്‍ നിന്നുള്ളവരാണ് സമ്മതിദായകരിലേറെയും.

അതുകൊണ്ടുതന്നെ എറണാകുളം മണ്ഡലം വരത്തരുടെ മണ്ഡലം കൂടിയാണ്. ലത്തീന്‍സഭാ വോട്ടുകള്‍ വിധിനിര്‍ണയത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന മണ്ഡലംകൂടി ആയതിനാല്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലും മുന്നണികള്‍ ഇത് പരിഗണിക്കാറുണ്ട്. യു.ഡി.എഫിന്റെ ഉരുക്കുകോട്ട എന്ന ഖ്യാതിയും എറണാകുളത്തിനുണ്ട്. 19 തെരഞ്ഞെടുപ്പുകള്‍ നടന്ന എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഒരുതവണ മാത്രമാണ് സി.പി.എം സ്ഥാനാര്‍ഥി വിജയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago