ഓണത്തിന് മുന്‍പ് ഗതാഗത പരിഷ്‌കാരം
മണ്ണാര്‍ക്കാട്: ഓണത്തിന് മുന്‍പായി മണ്ണാര്‍ക്കാട് നഗരത്തിലെ മിനി ബൈപ്പാസ് ഉപയോഗിച്ച് വണ്‍വെ സമ്പ്രദായം ഏര്‍പ്പെടുത്താനും, നഗരത്തില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ക്രമീകരിക്കാനും തീരുമാനമായി. ഇന്നലെ നടന്ന അനന്ത അവലോകന യോഗത്തിലാണ് ധാരണയായത്. യോഗം അനുമതി നല്‍കിയാല്‍ വണ്‍വെ സമ്പ്രദായം ഏര്‍പ്പെടുത്താമെന്ന് എസ്.ഐ ഷിജു.കെ എബ്രഹാം അറിയിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന പാലക്കാട്, അട്ടപ്പാടി ഭാഗങ്ങളിലേക്കുളള ലൈറ്റ്, മീഡിയം വാഹനങ്ങള്‍ ബൈപാസ് വഴി തിരിച്ചുവിടാനാണ് തീരുമാനമായത്. നഗരത്തില്‍ പെര്‍മിറ്റ് അനുവദിച്ച 670 ഓട്ടോറിക്ഷകള്‍ക്ക് മുനിസിപ്പാലിറ്റി അനുമതി നല്‍കിയാല്‍ ഒരാഴ്ചകകം സ്റ്റാന്‍ഡുകള്‍ ക്രമീകരിച്ചുനല്‍കാമെന്ന് പൊലിസ് അറിയിച്ചു.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കുടി ഒഴിപ്പിക്കുന്ന നാലു കുടുംബങ്ങള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്‍കിയാല്‍ വീടുവെക്കാനുളള സാമ്പത്തിക സഹായം വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കുമെന്ന് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം അറിയിച്ചു.
നഗരത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലെന്ന് യോഗത്തില്‍ ചര്‍ച്ചയായി. സ്വകാര്യ വ്യക്തിയുടെ ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പാലിറ്റി ഒരു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുനല്‍കിയാല്‍ ആറു ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നാണ് വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."