HOME
DETAILS

നൂറെ മദീന പ്രൗഢമായി

  
Web Desk
September 25 2024 | 12:09 PM

Nure Madinah became proud

ഇബ്ര: സഹ്റത്തുൽ ഖുർആൻ മദ്രസയുടെയും ഐ സി എഫ് , ആർ എസ് സി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മീലാദുന്നബി ആഘോഷം നൂറെ മദീന ശ്രദ്ധേയമായി. ഇബ്ര അലായയിലെ ഒമാനി വനിതാ സമാജ ഹാളിൽ നടന്ന ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒത്തു കൂടി. മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ, ഫ്ലവർ ഷോ, ദഫ് മുട്ട്, സ്കൗട്ട്, ലക്ഷാദ്വീപിൽ നിന്നുള്ള റൂമിയാനബ്രദേഴ്സിന്റെ സൂഫിഗീതം, സയ്യിദ് ത്വാഹാ തങ്ങൾ , അസ്ഹറുദ്ദീൻ റബ്ബാനി എന്നിവരുടെ ഇശൽ വിരുന്ന്, ബുർദ ആലാപനം എന്നിവ നൂറെ മദീനക്ക് മാറ്റുകൂട്ടി. മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിറ കോഴ്സിൽ വിജയികളായവരെയും മദ്രസ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. മദ്രസ മുഖ്യ രക്ഷാധികാരി ശൈഖ് ഖലീഫ സാലിഹ് അൽബുസൈദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യഅഖൂബ് ആമിർ അൽ ഷൈബാനി (തൊഴിൽ മന്ത്രാലയം) , ഷിബു ശിവദാസൻ (ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ്), അലി കോമത്ത് ( ഒ ഐ സി സി), ജിന്റോ (കൈരളി), അസീസ് ( അജ്മൽ ഗ്രൂപ്പ്) എന്നിവർ ആശംസകൾ നേർന്നു. അലി അക്ബർ സഖാഫി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ക്രോഡീകരിച്ചു. മദ്രസ പ്രധാനാധ്യാപകൻ മുഹമ്മദ് നിഷാദ് അഹ്സനി,ഫിറോസ് അബ്ദുറഹ്മാൻ,അബ്ദുൽ ജലീൽ രണ്ടത്താണി, സുൽഫിക്കർ നിലമ്പൂർ എന്നിവർ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago