കുറ്റിഅമര കൃഷി വിജയമാക്കി കര്‍ഷകന്‍ സന്ധ്യാകുവും കുടുംബവും
പാലക്കാട്: അതിര്‍ത്തി പ്രദേശമായ എരുത്തേമ്പതി പഞ്ചായത്തിലെ വില്ലൂന്നിയില്‍ താമസിക്കുന്ന സന്ധ്യാകുവും കുടുംബവും കുറ്റി അമരക്കൃഷി ചെയ്ത് വിജയം കൊയ്‌തെടുക്കുകയാണ്. ഒരേക്കറോളം വരുന്ന സ്ഥലത്തു കുറ്റി അമരക്കൃഷി ചെയ്തിട്ടുണ്ട്.
സഹായത്തിന് ഭാര്യമേരി ജേസിലിയും കൂട്ടിനുണ്ട്. നിലക്കടയും, പരുത്തിയും കൃഷി തുടങ്ങി ഇപ്പോള്‍ എല്ലാ പച്ചക്കറികളും വാഴയും തെങ്ങും കൃഷിയുണ്ട്. ഇടവിള കൃഷിയായാണ് കുമ്പളവും മത്തനും നടുന്നത്.
തമിഴ്‌നാട് കാര്‍ഷിക യൂനിവേഴ്‌സിറ്റിയില്‍ നിന്നും കുറഞ്ഞ വിലയില്‍ നല്ലയിനം തൈകള്‍ വാങ്ങി. ഒരു തൈക്ക് 60 പൈസ മാത്രമാണ് വില. ഇവിടെ രണ്ടു രൂപയോളം വിലയുണ്ട്.
രണ്ടടി അകലത്തില്‍ തൈ നടും ഓരോ ഇരുപതു ദിവസത്തിലും ഇടയിളക്കവും കളയെടുക്കലും നടത്തും. രണ്ടുതവണ ജൈവ കമ്പോസ്റ്റ് മിശ്രിതം ഗോമൂത്രത്തില്‍ കലക്കി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കും. പൂക്കുന്നതിന് മുന്‍പായി വളപ്രയോഗം നടത്തണം അല്ലെങ്കില്‍ പൂ കൊഴിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. വിളവെടുപ്പ് നാലു ദിവസത്തിലൊരിക്കല്‍ നടത്താം.
വീട്ടിലെ പശുവിന്റെയും ആടിന്റെയും കോഴിയുടെയും വളമാണ് അടിസ്ഥാനം. ബയോഗ്യാസ് സ്ലറി ഉപയോഗിച്ച് ജൈവ കീടനാശിനികള്‍ തയ്യാറാക്കും വീട്ടുകാര്‍ തന്നെ കഷ്ട്ടപെട്ടാണ് കിണര്‍ കുഴിച്ചതില്‍ യഥേഷ്ടം വെള്ളം കിട്ടിയതാണ് തുടക്കം.
കുടുംബത്തിലെ കഷ്ടപ്പാട് കാരണം സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി. 12 വയസു മുതല്‍ കൂലിപ്പണിക്കിറങ്ങിയ ആര്‍. സന്ധ്യാകുവിന് പറയാനുള്ളത് ലക്ഷ്യം നിറവേറിയ കൃഷിചരിത്രം. എരുത്തിയാമ്പതി വില്ലൂന്നിയിലെ കര്‍ഷക തൊഴിലാളി കുടുംബത്തിലെ അദ്ദേഹം ഇന്ന് കര്‍ഷകനാണ്.
50 പൈസ കൂലിയില്‍ തുടങ്ങി 31 വയസു വരെ മിച്ചം പിടിച്ച സമ്പാദ്യമായി നാലു ഏക്കര്‍ തരിശൂഭൂമി വാങ്ങി. ഇവിടെയാണ് പച്ചക്കറി കൃഷി ചെയ്ത് വരുന്നത്. ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിനാല്‍ ഇവരുടെ പച്ചക്കറികള്‍ക്ക് നല്ല ഡിമാന്റുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."