HOME
DETAILS

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്;  തീരുമാനം കളമശേരി മെഡി. കോളജ് ഉപദേശക സമിതിയുടേത്

  
Web Desk
September 25 2024 | 19:09 PM

Controversy Surrounds Body Donation of Late CPM Leader MM Lawrence for Medical Studies

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം .എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരം കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതിയുടേതാണ് തീരുമാനം. അന്തരിച്ച നേതാവിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷിമൊഴി ഉണ്ടായിരുന്നതായി ഉപദേശക സമിതി വിലയിരുത്തി. വൈദ്യപഠനത്തിന് വിട്ടു നല്‍കാനാവില്ലെന്ന് പറഞ്ഞ് മകള്‍ ആശ രംഗത്തുവന്നത് തിങ്കളാഴ്ച എം.എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ടൗണ്‍ഹാളില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

മൃതദേഹം പഠനത്തിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച എം.എം ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ സമിതി വിസ്തരിച്ച് കേട്ടു. വൈദ്യപഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് മകന്‍ സജീവന്‍ ആവര്‍ത്തിച്ചു. സജീവന്റെ വാദമംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. അതേസമയം, എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കരുതെന്ന നിലപാട് മകള്‍ ആശ ആവര്‍ത്തിച്ചു. ഉപദേശക സമിതി മോശമായി പെരുമാറിയെന്നും ആശ ആരോപിച്ചു. ഒരു വശം മാത്രമേ സമിതി പരിശോധിച്ചുള്ളൂവെന്നും അവര്‍ പറഞ്ഞു.

സാക്ഷികളായ അഡ്വ. അരുണ്‍ ആന്റണിയും എബിയും മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്ന് ഉപദേശക സമിതിയെ അറിയിച്ചു. മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഉടന്‍ നീങ്ങുമെന്നും ഉപദേശക സമിതി വ്യക്തമാക്കി.

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമുള്ള വാദമുയര്‍ത്തിയാണ് മകള്‍ ആശ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പിതാവിന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ലെന്നും അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് സമ്മതിക്കില്ലായിരുന്നുവെന്നുമായിരുന്നു ആശയുടെ വാദം. പിതാവിന്റെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. ഹരജി പരിഗണിച്ച ഹൈക്കോടതി വിഷയത്തില്‍ മൂന്ന് മക്കളുടെയും നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി ഉപദേശക സമിതിയോട് നിര്‍ദേശിച്ചിരുന്നു.

21ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എം.എം ലോറന്‍സ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Decision to donate the body of late CPM leader M.M. Lawrence for medical studies following the Kerala Anatomy Act. Disputes arise among family members regarding his wishes, with mixed responses from his children.n



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 hours ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  12 hours ago