ഐ.എസിന്റെ പിതൃത്വം അമേരിക്കയ്ക്കും ഇസ്രയേലിനും: എസ്.വൈ.എസ് ജില്ലാ സെമിനാര്‍
ചെര്‍പ്പുളശ്ശേരി: ജിഹാദിയന്‍ സങ്കല്‍പ്പങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥമുഖം അറിഞ്ഞൊ അറിയാതെയൊ വികലമാക്കുന്ന കാഴ്ച ഖേദകരവും അപകടകരവുമാണെന്ന് ചെര്‍പ്പുളശ്ശേരി സി.എം ഓഡിറ്റോറിയത്തില്‍ നടന്ന എസ്.വൈ.എസ് ജില്ലാ സെമിനാര്‍ വിലയിരുത്തി. ഇന്നത്തെ മുസ്‌ലിം ഭരണാധികാരികള്‍ ഖലീഫമാരല്ലാത്തതിനാല്‍ യാഥാര്‍ഥ ഖലീഫ അനിവാര്യമാണെന്നും, അതു താനാണെന്നും പ്രഖ്യാപിച്ച് രംഗത്തുവന്ന അബൂബക്കര്‍ ബഗ്ദാദിയാണ് ഐ.എസിന്റെ തലവന്‍. ഇയാള്‍ക്ക് സ്വയം ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യം പ്രസക്തമാണ്. ഒരു അക്രമിസംഘത്തെ പടച്ചുണ്ടാക്കി സ്‌ഫോടനവും ഭീകരതയും നടത്തുന്നവര്‍ ഒരിക്കലും ഇസ്‌ലാം മതസ്‌നേഹികളൊ, മതത്തിന്റെ രക്ഷകരൊ അല്ല.
ഇന്നേവരെ ഐ.എസ് നടത്തിയ ചാവേര്‍ അക്രമങ്ങളില്‍ അവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്രായേല്‍ മുദ്രപതിച്ചതും ചിലതെല്ലാം അമേരിക്കന്‍ നിര്‍മിതവുമാണെന്ന കണ്ടെത്തല്‍ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. രാഷ്ട്രവും സേനയും ആള്‍ബലവും ഉണ്ടായിട്ടും സദ്ദാം ഹുസൈനെയും, കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയേയും കൊന്നൊടുക്കിയ അമേരിക്കക്ക് ഇതൊന്നുമല്ലാത്ത അബൂബക്കര്‍ ബഗ്ദാദിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നതും സംശയത്തിന് ആക്കംകൂട്ടുന്നുണ്ട്.
മുന്‍ യു.എസ് ഉദ്യോഗസ്ഥനായ എഡ്വേഡ് സ്റ്റോസന്‍ പറഞ്ഞത് ശരിയാണെങ്കില്‍ മൊസാദിന്റെ പരിശീലനം ലഭിച്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി അവതരിപ്പിച്ച മുസ്‌ലിം നാമധാരിയാണ് അബൂബക്കര്‍ ബഗ്ദാദി. ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവര്‍ വിശുദ്ധ മദീന നഗരിയില്‍ സ്‌ഫോടനത്തിനു വഴിയൊരുക്കുമെന്ന് ഒരു വിശ്വാസിക്ക് ചിന്തിക്കാന്‍പോലും ആകില്ല. ഇത്തരം സംഘടനകളുടേയെല്ലാം താത്വിക പശ്ചാത്തലം പരതിയാല്‍ ഇവയില്‍ ആകൃഷ്ടരാകുന്നത് തീവ്രസലഫിസം ബാധിച്ച യുവതയാണെന്നുകാണുന്നുവെന്നും സെമിനാര്‍ വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചക്കോയ തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയിതു. സമസ്ത മുശാവറ മെമ്പര്‍ സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
സമസ്ത മുശാവറ മെമ്പര്‍ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ ആതുര സേവന പദ്ധതി ഉദ്ഘാടനം ചെയ്തു. ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, സയ്യിദ് ശിഹാബുദ്ധീന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, പി. സാദാലിയാഖത്തലി ഖാന്‍ ഹാജി കല്ലടിക്കോട്, കീഴാടയില്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഇരുമ്പാലശ്ശേരി, എം.പി.എ ഖാദര്‍ ദാരിമി വീരമംഗലം, ഇ.വി ഖാജാ ദാരിമി തൂത, കെ. അബ്ദുല്‍ അസീസ് ഫൈസി, കെ. അബ്ദുസ്സലാം ഫൈസി ഇരുമ്പാലശ്ശേരി, വി. മുഹമ്മദ് ഫൈസി കരിമ്പ, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം, പി.എം യൂസഫ് പത്തിരിപ്പാല, കെ. അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, എം.ടി സൈനുദ്ധീന്‍ മാസ്റ്റര്‍ പനമണ്ണ, പി.ടി ഹംസ ഫൈസി പാലക്കാട്, സംസം ബഷീര്‍ അലനല്ലൂര്‍, അലി ഹസനി കൊഴിഞ്ഞാമ്പാറ ആശംസകളര്‍പ്പിച്ചു.
ജില്ലാ ജന.സ്രെട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും അബൂ സാലിഹ് അന്‍വരി ചളവറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."