HOME
DETAILS
MAL
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അനധികൃത പിരിവ് നടത്തുന്നതായി ആക്ഷേപം
backup
August 31 2016 | 20:08 PM
പട്ടാമ്പി: ഗവ. വിദ്യാലയങ്ങളില്‍ അനധികൃത പിരിവ് നടത്തുന്നതായി ആക്ഷേപം. വിദ്യാര്‍ഥികളില്‍ നിന്ന് ഓണപരീക്ഷക്ക് മുന്‍പ് ഫീസ് വാങ്ങിയതായി രക്ഷിതാക്കള്‍ പറയുന്നു.
ഇതിന്റെ കൂടെ തന്നെ കലോത്സവത്തിനുള്ള പിരിവും നടക്കുന്നുണ്ട്. സൗജന്യ വിദ്യാഭ്യാസമെന്ന സര്‍ക്കാര്‍ നയം തിരുത്തി എഴുതുന്ന രൂപത്തിലാണ് ഗവ. സ്കൂളുകളില്‍ തകൃതിയായി കുട്ടികളില്‍ നിന്ന് പിരിവ് നടത്തുന്നത്. മാനേജ്മെന്റ് ഇംഗ്ലീഷ് മീഡിയങ്ങളിലേത് പോലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പരീക്ഷ ഫീസിന്റെ മറവിലും ഓണപരിപാടികളുടെ പേരിലും അനധികൃത പിരിവ് നടത്തുന്നതായാണ് ആക്ഷേപം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."