കേരളത്തിലെ ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍; നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ ഡോക്ടര്‍
കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളില്‍ വിവിധ സ്‌പെഷാലിറ്റികളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു.
ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ ആന്റ് ഡെര്‍മറ്റോളജി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
ഇന്റര്‍വ്യൂ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് കാഞ്ഞങ്ങാടുള്ള കാസര്‍കോട് ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04672209466.
ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റിമാരെ നിയമിക്കുന്നു. വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പി.ഒ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ചിനകം എത്തിക്കണം.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ നിരവധി ഒഴിവുകള്‍
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഫാര്‍മസിസ്റ്റ്, ഓഡിയോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലും, ദേശീയ നഗരാരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.പി.എച്ച്.സിയിലേക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ (ജനറല്‍ മെഡിസിന്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക്‌സ്, ഇഎന്‍ടി, ഡെര്‍മറ്റോളജി, സൈക്യാട്രി, ഒഫ്തല്‍മോളജി) തുടങ്ങിയ തസ്തികകളിലും ജോലിക്കാരെ നിയമിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 4 വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക.
അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക്: https://arogyakeralam.gov.in
Several vacancies in hospitals in Kerala Attend the interview directly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."