സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടും നിങ്ങളുടെ മുഖത്ത് ടാന്‍ വരുന്നുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
നമ്മുടെ ചര്‍മത്തില്‍ ഉണ്ടാകുന്ന ടാന്‍ എപ്പോഴും നമ്മെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നം തന്നെയാണ്. വീടിനുള്ളില്‍ ആണെങ്കിലും പുറത്താണെങ്കിലും അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലം ഉണ്ടാകുന്ന ആഘാതം വളരെ വലുത് തന്നെയാണ്. അതിനാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യവുമാണ്.
യുവി രശ്മികളില്‍ 80 ശതമാനവും മേഘത്തിനിടയിലൂടെ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ്. അതിനാല്‍ ഇത് ചര്‍മത്തില്‍ പതിക്കുക തന്നെ ചെയ്യും. അന്തരീക്ഷത്തില്‍ തണുപ്പോ അല്ലെങ്കില്‍ കാര്‍മേഘങ്ങള്‍ മുടിയ ഇരുട്ടോ ഉണ്ടെങ്കില്‍ ചര്‍മത്തില്‍ ഏല്‍ക്കുന്ന ഇത്തരം രശ്മികള്‍ക്ക് ഒരിക്കലും തടസ്സം ഉണ്ടാകുന്നില്ല.
സണ്‍സ്‌ക്രീന്‍ ഇപ്പോള്‍ ധാരാളം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടും ചര്‍മത്തില്‍ ടാന്‍ ഉണ്ടാകുന്നു. എന്താണ് അതിനു കാരണം?
ശരിയായ അളവ്
സണ്‍സ്‌ക്രീന്‍ എടുക്കുമ്പോള്‍ വളരെ കുറച്ച് അളവില്‍ മാത്രം മതിയാകും എന്ന തെറ്റായ ധാരണയാണ് പലര്‍ക്കും. മൂന്ന് വിരല്‍ നീളത്തില്‍ വേണം സണ്‍സ്‌ക്രീന്‍ എടുക്കാന്‍. മാത്രമല്ല അത് മുഖം, കഴുത്ത്, ചെവി, എന്നിവിടങ്ങളിലെല്ലാം പുരട്ടുകയും വേണം. അതായത് മുഖത്തു മാത്രം സണ്‍സ്‌ക്രീന്‍ പുരട്ടിയാല്‍ പോര എന്ന്.
ചിലര്‍ നെറ്റിയിലും കവിളുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കാണാം. ഇത് മുഖത്തെ ഉയര്‍ന്ന പ്രതലങ്ങള്‍ ആ അവസരത്തില്‍ ഒഴിവാക്കപ്പെടുന്നു. ഇത് ചര്‍മത്തിലെ ചുവപ്പ് നിറം, മൂക്കിലെ തൊലി വരണ്ടു പോകല്‍ തുടങ്ങിയവയ്ക്കു കാരണമയേക്കാം.
എസ്പിഎഫ് തിരഞ്ഞെടുക്കേണ്ടത് ?
കാലാവസ്ഥക്കും അന്തരീക്ഷ താപനിലയ്ക്കനുസരിച്ചുമാണ് സണ്‍സ്‌ക്രീന്‍ എസ്പിഎഫ് തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് കഠിനമായ വെയിലും ചൂടുമാണ്്. അങ്ങനെയുള്ളപ്പോള്‍ എസ്പിഎഫ് 30 മതിയാകാതെ വരുകയും ചെയ്യും. എസ്പിഎഫ് 50 ന് താഴെയുള്ളവ ഉപയോഗിക്കുന്നതു കൊണ്ട് പ്രയോജനം ഉണ്ടാവുകയുമില്ല. അതുകൊണ്ട് 50 ഉള്ളത് എടുക്കാന്‍ ശ്രമിക്കുക.
യുവിഎ, യുവിബി കിരണങ്ങള്‍, നീലവെളിച്ചം എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ബ്രോഡ് സ്‌പെക്ട്രം സണ്‍ബ്ലോക്ക് തിരഞ്ഞെടുക്കുക. ഇത് വീടിനുള്ളില്‍ ആണെങ്കില്‍ പോലും കൂടുതല്‍ സമയം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ ആയിരിക്കുമ്പോള്‍ ചര്‍മത്തെ ബാധിച്ചേക്കാം.
അതുപോലെ കാലാവധി കഴിഞ്ഞ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കരുത്. കാലക്രമേണ അവയുടെ ഫലപ്രാപ്തി കുറയുന്നതാണ്. സണ്‍സ്‌ക്രീനുകള്‍ മോയ്‌സ്ചുറൈസറുകളുമായി ചിലര്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഒരിക്കലും ചെയ്യരുതെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. സണ്‍സ്‌ക്രീനിന്റെ യാഥര്‍ഥ ഗുണം കുറയ്ക്കുന്നതിന് ഇത് കാരണമായേക്കും. അതിനാല്‍ മറ്റ് ക്രീമുകളില്‍ കലര്‍ത്തി ഇത് ഉപയോഗിക്കാതിരിക്കുക.
പിഗ്മന്റുകള്‍ അടങ്ങിയ ടിന്റ് സണ്‍സ്‌ക്രീനുകള്‍ ചര്‍മത്തിനാവശ്യമായ എസ്പിഎഫ് പ്രദാനം ചെയ്യണമെന്നില്ല. അവ സാധാരണ 15നും 25നും ഇടയിലാണ് കണ്ടു വരാറുള്ളത്. ഇവ അമിതമായി ഉപയോഗിച്ചാല്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാവാന്‍ കാരണമാകും.
സാധാരണ സണ്‍സ്‌ക്രീനിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനുശേഷം ബിബി ക്രീം അല്ലെങ്കില്‍ ടിന്റ് സണ്‍സ്‌ക്രീനോ തേയ്ക്കാവുന്നതാണ്.
Tanning on our skin is a common beauty concern, often exacerbated by UV rays, whether we are indoors or outdoors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."