അലമാരയില്‍ ഇപ്പോഴും പട്ടുസാരി കുറേയില്ലേ...! എങ്കില്‍ ഇവ ട്രന്‍ഡിങ് വസ്ത്രങ്ങളാക്കാം
അലമാരയില്‍ കുമിഞ്ഞുകൂടി കിടക്കുന്ന പഴയ കസവുസാരികള്‍ ഇഷ്ടം പോലെ വീട്ടിലുണ്ടാവുമല്ലോ. ഇനി നിങ്ങള്‍ക്ക് അടിപൊളി സ്‌റ്റൈലില്‍ അവ മാറ്റിയെടുക്കാം. ഇന്നത്തെകാലത്ത് ട്രെന്‍ഡിയായി നിലനില്‍ക്കുന്ന പല വസ്ത്രങ്ങളുടെ രൂപത്തിലേയ്ക്കും ഇവ മാറ്റി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മെറ്റീരിയല്‍ പൈസ ലാഭിക്കുകയും ചെയ്യാം... അതുപോലെ സ്‌റ്റൈലന്‍ വസ്ത്രങ്ങളും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ധാവണി
നല്ല കസവു സാരികൊണ്ട് ചെറിയ പ്ലീറ്റിട്ട് പട്ടുപാവാടയും സാരിയുടെ മുന്താണി ഉപയോഗിച്ച് ബ്ലൗസും തൈപ്പിക്കാം. ഈ ബ്ലൗസില്‍ ബീഡ്‌സ് വര്‍ക്ക് ചെയ്ത് മനോഹരമാക്കുകയും ചെയ്യാം. ഇതിലേക്ക് ചേരുന്ന കളര്‍ ഷാളും വാങ്ങിക്കുക. ഷാളില്‍ ബ്ലൗസില്‍ ചെയ്തിരിക്കുന്ന അതേ ബീഡ്‌സ് വര്‍ക്ക് ചെയ്താല്‍ അടിപൊളി ലുക്കാവും.
നല്ല സോഫ്റ്റ് സില്‍ക്ക് സാരികള്‍ ആണെങ്കില്‍ അവ ഉപയോഗിച്ച് കഫ്ത്താന്‍ തൈപ്പിച്ചെടുക്കാവുന്നതാണ്.ഇത് നിങ്ങള്‍ക്ക് റോയല്‍ ലുക്ക് നല്‍കും. കഫ്ത്താന്‍ പോലെ തന്നെ, ലൂസ് ടൈപ്പ് കുര്‍ത്തിയും ഇതുകൊണ്ട് തൈപ്പിച്ചാലും മനോഹരമായിരിക്കും. വീ നെക്ക് കുര്‍ത്തിയാണെങ്കില്‍ നെക്ക് ഭാഗത്ത് കസവ് നേരിയ രീതിയില്‍ കൊടുക്കുക.
വേണമെങ്കില്‍ ബീഡ്‌സ് വര്‍ക്ക് കൂടെ ചെയ്താല്‍ ഗംഭീരമാവും. മാത്രമല്ല, സെയിം കളര്‍ കസവ് കൈകളുടെ അഗ്ര ഭാഗത്തും നല്‍കണം. കുര്‍ത്തിയുടെ ബോഡിയും ലൂസായിരിക്കണം. ഇത് നല്ലൊരു ലുക്കാണ് നല്‍കുക.
നല്ല സോഫ്റ്റ് സില്‍ക്ക് സാരി അല്ലെങ്കി ബനാറസി സില്‍ക്ക് സാരികളുണ്ടെങ്കില്‍ അവ ഉപയോഗിച്ച് നല്ല റോയല്‍ ലുക്ക് തോന്നിപ്പിക്കുന്ന വിധത്തില്‍ മനോഹരമായ ലോങ് ഷ്രഗ് തയ്പിക്കാവുന്നതാണ്. ഇതില്‍ എംബ്രോയ്ഡറി, ബീഡ്‌സ് വര്‍ക്ക് എന്നിവ കൂടെയായാല്‍ കൂടുതല്‍ മനോഹരമായിരിക്കും. നല്ല പാര്‍ട്ടി വെയറായും നിങ്ങള്‍ക്കിത് ഉപയോഗിക്കാവുന്നതാണ്. അടിപൊളിലുക്കായിരിക്കും.
ആലിയ കട്ട്
ഇപ്പോഴും ട്രെന്‍ഡിങായി നില്‍ക്കുന്ന കുര്‍ത്തി പാറ്റേണ്‍ ആണ് ആലിയ കട്ട്. നിങ്ങളുടെ പഴയ പട്ടുസാരി ഉപയോഗിച്ച് ഇത്തരത്തില്‍ നല്ലൊരു ആലിയ കട്ട് കുര്‍ത്തി നിങ്ങള്‍ക്ക് തയ്‌ച്ചെടുക്കാവുന്നതാണ്. വേണമെങ്കില്‍ ബിഡ്‌സ് വര്‍ക്കോ സീക്വന്‍സ് വര്‍ക്കോ ചെയ്തു ഭംഗികൂട്ടാം. അതുമല്ലെങ്കില്‍ നല്ല ഭംഗിയുള്ള ലേയ്‌സ് ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുകയും ആവാം. കുര്‍ത്തിയ്ക്ക് ചേരുന്ന വിധത്തില്‍ നല്ലൊരു പാന്റും തൈപ്പിക്കാം.
ലെഹങ്ക
കാഞ്ചീപുരം സാരികള്‍ കൈവശമുണ്ടെങ്കില്‍ അവ ലെഹങ്കയാക്കിയെടുക്കാന്‍ എളുപ്പമാണ്. വേണമെങ്കില്‍ രണ്ട് സാരികള്‍ ഉപയോഗിച്ച് ഒരൊറ്റ ലെഹങ്കയും തയാറാക്കാം. ലെഹങ്ക തയ്ക്കുമ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സാരിയുടെ നിറം നോക്കി, അതിന് യോജിക്കുന്ന വിധത്തിലുള്ള പാറ്റേണും ഡിസൈനും വര്‍ക്ക് ചെയ്‌തെടുക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, സാരി സ്‌കേര്‍ട്ടായി തൈപ്പിക്കുക.
ഈ സ്‌കേര്‍ട്ടിന് യോജിക്കുന്ന വേറൊരു മെറ്റീരിയല്‍ എടുത്ത്, അതില്‍ ബീഡ്‌സ് വര്‍ക്കോ ത്രെഡ് വര്‍ക്കോ ചെയ്ത്, നിങ്ങള്‍ക്ക് തന്നെ ഡിസൈന്‍ ചെയ്‌തെടുക്കാവുന്നതാണ്. അതുപോലെ, ഷാള്‍ തിരഞ്ഞെടുക്കുമ്പോള്‍, സ്‌കേര്‍ടും ബ്ലൗസിനും ചേരുന്ന അല്ലെങ്കില്‍ കോണ്‍ട്രാസ്റ്റ് വരുന്ന കളര്‍ തിരഞ്ഞെടുക്കുക. ഇതിലും ബീഡ്‌സ് അല്ലെങ്കില്‍ ത്രെഡ് വര്‍ക്ക് ചെയ്തു മനോഹരമാക്കുക. റെഡിമെയ്ഡ് വസ്ത്രമാണെന്നേ പറയൂ കണ്ടാല്‍.
Old kasavu sarees tucked away in the wardrobe can be transformed into trendy clothing styles. This not only allows you to create stylish outfits but also saves money by repurposing materials. Embracing this creative approach can give new life to cherished fabrics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."