HOME
DETAILS

അല്‍ ഫാതിഹ് (സ), അല്‍ ഖാത്വിം (സ) - തിരുപ്രഭ ക്വിസ് - 25

  
September 30 2024 | 06:09 AM

thiruprabha-25

നബി (സ്വ) തങ്ങളെ 'ഫാതിഹ്' എന്നും 'ഖാത്വിം' എന്നും അല്ലാഹു തആലാ വിളിച്ചതായി അബൂ ഹുറൈറ(റ)വും അബൂ സഈദുനിൽ ഖുദ്രീ (റ) വും റിപ്പോർട്ട് ചെയ്ത ഇസ്റാ-മിഅ്റാജിനെ സംബന്ധിച്ച് വന്ന ദീർഘമായ ഹദീസിൽ കാണാം: 'നബിയേ, താങ്കളെ നാം ഫാതിഹും ഖാതിമും ആക്കിയിരിക്കുന്നു'. അതേ ഹദീസിൽ തന്നെ അല്ലാഹു തആലാ തങ്ങൾക്ക് ചെയ്ത അനുഗ്രഹങ്ങളെ എണ്ണിപ്പറയുന്നതിനിടെ അവിടുന്ന് ഇങ്ങനെ പറഞ്ഞതായി കാണാം: 'അവൻ എൻ്റെ കീർത്തിയെ ഉയർത്തുകയും എന്നെ അവൻ ഫാതിഹും ഖാതിമും ആക്കുകയും ചെയ്തു. 

വിവിധ അർഥ തലങ്ങളുള്ളതാണ് ഫാതിഹ് എന്ന അറബി പദം. തുറക്കുക, തീർപ്പു കൽപിക്കുക, വിജയം നേടുക, സഹായം ചെയ്യുക എന്നൊക്കെ ആ വാക്കിൻ്റെ അർഥത്തിൽ വരും. അവയിലെല്ലാ അർഥങ്ങളുടെയും ഗുണവശങ്ങൾ ഏതൊക്കെയുണ്ടോ അതിനൊക്കെ അർഹരാണ് തിരുനബി(സ്വ). 

അല്ലാഹു തആലായെ തന്നെ 'അൽ ഫാതിഹ്' എന്ന് വിളിക്കാറുണ്ട്. അപ്പോൾ അതിൻ്റെ ഉദ്ദേശ്യം, അന്ത്യനാളിൽ സൃഷ്ടികൾക്കിടയിൽ തീർപ്പു കൽപിക്കുകയും വിധി നിർണയിക്കുകയും ചെയ്യുന്നവൻ എന്നാണ്. സൃഷ്ടി ജാലങ്ങൾക്ക് ജീവിതോപാധിയുടെയും അനുഗ്രഹങ്ങളുടെയും വാതായനങ്ങൾ തുറന്നു കൊടുത്തവൻ എന്നും, അവർക്ക് സഹായവും വിജയവും നൽകുന്നവൻ എന്നുമുള്ള അർഥവും നൽകപ്പെട്ടതായി കാണാം. 

അല്ലാഹു തആലായെ വിളിക്കപ്പെടുന്ന 'അൽ ഫാതിഹ്' പോലെയുള്ള അതേ പദം കൊണ്ട് നബി (സ്വ) തങ്ങളെ വിളിക്കപ്പെട്ടത്, അവിടുത്തെ വലിയ മഹത്വം നമുക്ക് ബോധ്യപ്പെടുവാൻ വേണ്ടി കൂടിയാണ്. അല്ലാഹുവിൻ്റെ നിയമങ്ങളനുസരിച്ച് ജനങ്ങൾക്ക് തീർപ്പു കൽപിച്ചവർ എന്നും, ലോകാനുഗ്രഹിയായി സൃഷ്ടിജാലങ്ങൾക്ക് കാരുണ്യ കവാടങ്ങൾ തുറക്കപ്പെടാൻ ഹേതുവായവർ എന്നും 'ഫാതിഹ്' എന്നതിന് അർഥം നൽകപ്പെട്ടത് കാണാം. 

'ഫാതിഹ്' തുടക്കം കുറിച്ചവർ, 'ഖാതിം' പൂർത്തീകരണം നടത്തിയവർ എന്ന അർഥ പ്രയോഗവുമുണ്ട്.  ഇമാം സുയൂത്വി (റ) ഖസാഇസിൽ കൊണ്ട് വന്ന ഹദീസിൽ "ഞാൻ സൃഷ്ടിപ്പിൽ അമ്പിയാക്കളിൽ ആദ്യവും പ്രവാചകത്വ നിയോഗത്തിൽ അവസാനവുമാണ്" എന്ന് നബി (സ്വ) പറഞ്ഞതായി കാണാം. കഠിന പരിശ്രമം നടത്തി സത്യദീനിനെ ലോകത്ത് വെളിപ്പെടുത്തി അല്ലാഹുവിൻ്റെ ദീനിന് സഹായിയായവർ എന്ന നിലയിലും തിരുനബി(സ്വ)യെ 'ഫാതിഹ്' എന്നു വിളിക്കപ്പെട്ടു.

അഹ്മദ് (റ) വിവരിച്ച ഒരു ഹദീസിൽ നബി (സ്വ) ഇങ്ങനെ പറയുന്നത് കാണാം: 'അല്ലാഹുവിൻ്റ വഴിയിൽ മറ്റാരേയും ഭയപ്പെടാത്ത (സമയത്ത്) ഞാൻ (ശത്രുക്കളാൽ) ഭയപ്പെടുത്തപ്പെടുകയും (അക്രമിക്കപ്പെടുകയും) ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റാരേയും പ്രയാസപ്പെടുത്തപ്പെടാത്ത സമയത്ത് ഞാൻ (ശത്രുക്കളാൽ) പ്രയാസപ്പെടുത്തപ്പെട്ടിട്ടുണ്ട്. എനിക്കും ബിലാലിനും, ബിലാലിൻ്റെ തോളിലിട്ടാൽ കക്ഷം വരെയെത്തി മറക്കാൻ പാകത്തിൽ മാത്രമുള്ളതല്ലാതെ, കരളുള്ള ഒരു ജീവിക്ക് ഭക്ഷിക്കാനുതകുന്ന ഒരു ഭക്ഷണവുമില്ലാതെ മുപ്പത് രാവും പകലും എൻ്റെ മേൽ കടന്ന് പോയിട്ടുണ്ട്'. 

എത്ര മാത്രം യാതനകൾ അനുഭവിച്ചാണ് സത്യദീനിനെ അവിടുന്ന് പ്രബോധനം ചെയ്തത് എന്ന് ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു. അമ്പിയാ മുർസലീങ്ങളുടെ ശ്രേണിയിൽ അവസാനമായി വന്നവർ എന്നർത്ഥത്തിൽ "ഖാതിം" എന്നും നബി (സ്വ) തങ്ങളെ വിളിക്കപ്പെടുന്നു. സൂറ: അൽ അഹ്സാബിൽ അല്ലാഹു തആലാ പറയുന്നു: "മുഹമ്മദ് (സ്വ) -നിങ്ങളിൽ -പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല.

പക്ഷെ, അവിടുന്ന് അല്ലാഹുവിന്‍റെ ദൂതനും നബിമാരിൽ അവസാനം വന്നവരുമാകുന്നു". ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത അബൂ ഹുറൈറ (റ) വിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസിൽ നബി (സ്വ) പറയുന്നു: "എൻ്റെയും എനിക്ക് മുമ്പു വന്ന അമ്പിയാക്കളുടെയും ഉദാഹരണം ഒരു മനുഷ്യൻ്റെ ഉദാഹരണമാണ്. അവൻ ഒരു വീടുണ്ടാക്കുകയും നല്ല രൂപത്തിൽ അലങ്കരിക്കുകയും ചെയ്തു ഒരു മൂലയിൽ ഒരിഷ്ടിക വെക്കാതെ ബാക്കി വെക്കുകയും ചെയ്തു. ജനങ്ങൾ ആ വീടിൻ്റെ ചുറ്റും നടന്ന് അത്ഭുതം പ്രകടിപ്പിക്കുകയും ഈയൊരു ഇഷ്ടിക വെച്ചു കൂടായിരുന്നോ?! എന്ന് പറയുകയും ചെയ്തു. ഞാനാണാ ഇഷ്ടിക, ഞാൻ അമ്പിയാക്കളുടെ അവസാന പൂർത്തീകരണമാണ് ". 

അവിടുത്തെ സമുദായത്തിൽ ഉൾപ്പെടാൻ ഭാഗ്യം ലഭിച്ച സത്യവിശ്വാസി തൻ്റെ തിരുനബിയെ അതിയായി സ്നേഹിക്കുകയും പിൻപറ്റുകയും അവിടുത്തെ മദ്ഹുകൾ പാടിപ്പറയുകയും സ്വലാത്തും സലാമും വർധിപ്പിക്കുകയും ചെയ്യുക വഴി ആ സൗഭാഗ്യത്തിന് കൃതജ്ഞനാവാൻ ബാധ്യസ്ഥനാണ്. അല്ലാഹു തആലാ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ

 

thi.JPG



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago