ഓണത്തിന് പുഷ്പ സൗന്ദര്യമൊരുക്കാന്‍ യുവകര്‍ഷകന്‍
വേങ്ങര: ഈ ഓണക്കാലം അത്തപ്പൂക്കളമിടാന്‍ കൂരിയാട് നിവാസികള്‍ക്ക് തദ്ദേശീയ പൂ കൃഷി ഒരുങ്ങുന്നു. യുവകര്‍ഷകന്‍ ചെമ്പന്‍ ജാഫറും കുടുംബാംഗങ്ങളും ചേര്‍ന്നാണ് തന്റെ പച്ചക്കറി കൃഷിയോട് ചേര്‍ന്ന് മല്ലികപ്പൂ കൃഷി വിളയിച്ചത്. സംസ്ഥാന കൃഷി വകുപ്പും ഹോട്ടി കള്‍ച്ചര്‍ മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിയുടെ ആദ്യ പരീക്ഷണമാണിത്. നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവയില്‍ കൃഷിയിറക്കിയ ജാഫര്‍ പൂ കൃഷിയിലും ഒരു കൈ നോക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് ഇറക്കിയ പുഷ്പ കൃഷിയുടെ വിളവെടുപ്പ് അടുത്ത ആഴ്ചയില്‍ നടക്കും. വിളവെടുപ്പ് ജനകീയ ഉത്സവമാക്കി ഓണാഘോഷത്തിനൊരുങ്ങുകയാണ് കൃഷി ഓഫിസര്‍ എം നജീബും കര്‍ഷകനും. മല്ലികപ്പൂ കൃഷിയുടെ സമീപത്തെ അനുബന്ധ വിളകളുടെ കീടരോഗബാധയും തടയാനായിട്ടുണ്ട്. ആഫ്രിക്കന്‍, ഫ്രഞ്ച് മേരി ഗോള്‍ഡ് ഇനത്തില്‍ പെട്ട ഹൈബ്രിഡ് തൈകളാണ് കൃഷി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."